കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യവിരുദ്ധർക്ക് ലഭിക്കേണ്ടത് വെടിയുണ്ട, ബിരിയാണിയല്ലെന്ന് കർണാടക മന്ത്രി, പ്രസ്താവനയിൽ പിന്തുണ

Google Oneindia Malayalam News

ബെംഗളൂരു: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവനയെ പിന്തുണച്ച് കർണ്ണാടക മന്ത്രി. രാജ്യവിരുദ്ധർക്ക് ലഭിക്കേണ്ടത് വെടിയുണ്ടയാണ് ബിരിയാണിയല്ലെന്ന് കർണാടക മന്ത്രിയുടെ പ്രസ്താവന. കർണാടക മന്ത്രി സിടി രവിയാണ് കേന്ദ്രമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയത്. രാജ്യവിരുദ്ധർക്ക് വെടിയുടണ്ടയാണ് ലഭിക്കേണ്ടത് ബിരിയാണിയല്ലെന്നാണ് മന്ത്രിയുടെ പ്രസ്താവന.

സിഎഎക്കെതിരെ ബിജെപി എംഎല്‍എ; കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കി പ്രതികരണംസിഎഎക്കെതിരെ ബിജെപി എംഎല്‍എ; കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കി പ്രതികരണം

ഭീകരരായ അജ്മൽ കസബ്, യാക്കൂബ് മേമൻ എന്നിവരുടെ മരണത്തെ എതിർത്തവരാണ് ഇപ്പോൾ അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തുന്നതും തുക്ക്ഡെ തുക്ക്ഡെ സംഘത്തെ പിന്തുണക്കുന്നതും. ഇവരാണ് പൌരത്വ നിയമ ഭേദഗതിക്കെതിരെ കള്ളങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ctravi-15802

കഴിഞ്ഞ ദിവസം പൌരത്വ നിയമ ഭേദഗതിക്കെതിരായി അനുരാഗ് ഠാക്കൂർ നടത്തിയ പ്രസ്താവന കഴിഞ്ഞ ദിവസം വിവാദമായിരുന്നു. രാജ്യത്തെ ഒറ്റുകാരെ വെടിവെക്കാനുള്ള ആഹ്വാനം ചെയ്തുുകൊണ്ടുള്ള പ്രസ്തവനയാണ് ദില്ലിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് കൊണ്ട് മന്ത്രി പങ്കെടുത്തുകൊണ്ട് നടത്തിയത്. ജനങ്ങളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ ഠാക്കൂറിന്റെ വിവാദ പ്രസ്താവനക്ക് ശേഷമാണ് അമിത് ഷായെത്തിയത്. സംഭവത്തിൽ ദില്ലിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. നേരത്തെ പൌരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നാഗ്പൂരിൽ സംഘടിപ്പിച്ച ബിജെപി റാലിയിലും ഇതേ മുദ്രാവാക്യം ഉയർന്നിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയായിരുന്നു അന്ന് പരിപാടിയിൽ പങ്കെടുത്തത്. നേരത്തെ ഷഹീൻ ബാഗിനെ പൌരത്വ ഭേദഗതി വിരുദ്ധ സമരത്തെത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയുടെ നടപടിയും വിവാദമായിരുന്നു. തുടർന്ന് ദില്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മിശ്രയ്ക്ക് 48 മണിക്കൂർ നേരത്തേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

English summary
Anti-nationals should get bullet not biryani: Karnataka minister backs Anurag Thakur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X