കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ യുപിയില്‍ ആന്റി റോമിയോ സ്‌ക്വാഡിന്റെ തെമ്മാടിത്തരം..!! പാര്‍ക്കില്‍ യുവാവിനോട് ചെയ്തത്..!!

  • By അനാമിക
Google Oneindia Malayalam News

ലക്‌നൗ: സ്ത്രീകളുടെ സുരക്ഷയ്ക്കായി യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശില്‍ രൂപീകരിച്ച റോമിയോ സ്‌ക്വാഡിന്റെ നിരവധി തെമ്മാടിത്തങ്ങളുടെ കഥകളാണ് പുറത്ത് വരുന്നത്. ഷാജഹാമ്പൂരിലെ പൊതുപാര്‍ക്കില്‍ പെണ്‍സുഹൃത്തിനൊപ്പം എത്തിയ യുവാവിനെ ആന്റി റോമിയോ സ്‌ക്വാഡ് പിടികൂടി മൊട്ടയടിച്ചു. യുവതിയെ ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് യുവാവിനെ മൊട്ടയടിച്ചത്.

Read Also: ലോകം വിറങ്ങലിച്ച ആ ഭീകരാക്രമണം..!! അപൂര്‍വ്വ ചിത്രങ്ങള്‍ അമേരിക്ക പുറത്ത് വിട്ടു..!!

up

മൂന്ന് പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ആന്റി റോമിയോ സ്‌ക്വാഡിന്റെ തെമ്മാടിത്തം. ബാര്‍ബറെ സ്ഥലത്ത് എത്തിച്ചാണ് ഇവര്‍ യുവാവിന്റെ തല വടിച്ചത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് യുവാവ് വിളിച്ചുപറഞ്ഞെങ്കിലും മിണ്ടാതിരിക്കാന്‍ പോലീസ് ഉള്‍പ്പെടെ ഭീഷണി മുഴക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതിയെ പറഞ്ഞുവിട്ട ശേഷമായിരുന്നു ഈ ക്രൂരത.

Read Also: ആലപ്പുഴയിലെ ഹോട്ടല്‍ മുറിയില്‍ റിമ കല്ലിങ്കലിന് സംഭവിച്ചത് !!ഇരുട്ടില്‍ ഒരാള്‍..!! പിന്നെ നടന്നത് !!

bjp

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ സംഭവത്തിന് ഒത്താശ ചെയ്ത മൂന്ന് പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. പോലീസ് കോണ്‍സ്റ്റബിള്‍മാരായ സുഹൈല്‍ അഹമ്മദ്, ലെയ്ക് അഹമ്മദ്, സോനുപാല്‍ എന്നിവരുടെ തൊപ്പിയാണ് തെറിച്ചത്.

Read Also: പ്രശസ്ത നടനുമായി കിടക്ക പങ്കിടല്‍..പൊട്ടിത്തെറിച്ച് നടി കസ്തൂരി..സംഭവിച്ചതെന്ത്..വീഡിയോ!!

bjp

ആന്റി റോമിയോ സ്‌ക്വാഡിന്റെ അതിക്രമം നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നിട്ടും തടയുകയോ നടപടി എടുക്കുകയോ ചെയ്യാത്തതിനാണ് 3 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. ആന്റി റോമിയോ സ്‌ക്വഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരവധി പരാതികളാണ് ഓരോ ദിവസവും ഉയരുന്നത്.

English summary
Anti Romeo Squad in UP shaves man's head in the presence of police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X