Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂവാലന്മാരെയെല്ലാം നേര്‍വഴിക്ക് നടത്തും; യുപിയില്‍ ആന്റി റോമിയോ എങ്കില്‍ മധ്യപ്രദേശില്‍ ആന്റി മജ്‌നൂ

ഭോപ്പാല്‍: പൂവാലന്മാരെ തുരത്താന്‍ ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരും. 'മജ്‌നു'വിനെ പോലെ പെരുമാറുന്ന സംസ്ഥാനത്തെ പുരുഷന്‍മാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.

യുപിയില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിയ ശേഷം യോഗി ആദിത്യനാഥ് എടുത്ത ആദ്യ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ആന്റി റോമിയോ സ്‌ക്വാഡിന്റെ രൂപീകരണം. സ്‌ക്വാഡിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരും രംഗത്ത് വന്നിരിക്കുന്നത്.

Madhya Pradesh

മജ്‌നു ടൈപ്പ് ആളുകളെ ഞങ്ങള്‍ നന്നാക്കും. എങ്ങനെ ബഹുമാനിക്കണമെന്ന് അവര്‍ക്ക് അറിയില്ല. പരിഷ്‌കൃത സമൂഹത്തിന് യോജിച്ചവരല്ല ഇത്തരക്കാര്‍. മജ്‌നുമാര്‍ക്കെതിരെ ക്യാംപെയിന്‍ ആരംഭിക്കുമെന്ന് മധ്യപ്രദേശ് ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസുകാര്‍ ജാഗരൂഗരായിരിക്കണം. അവര്‍ക്ക് സുരക്ഷിതമായ ഒരു പരിസരം സംസ്ഥാനത്ത് ഉണ്ടാക്കണം. ധൈര്യത്തിലും മനശക്തിയിലും സ്ത്രീകള്‍ ഒട്ടും പിന്നിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+