• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെജിഎഫ്‌ 2വിലെ പുകവലി രംഗം; യഷിനെതിരെ നോട്ടീസ്‌ അയച്ച്‌ ആന്റി ടൊബാക്കോ സെല്‍

ബംഗളൂരു; കെജിഎഫ്‌ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതെന്ന്‌ ചൂണ്ടിക്കാട്ടി നായകന്‍ യഷിന്‌ ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്‌. ടീസറില്‍ യഷ്‌ പുകവലിക്കുന്ന മാസ്‌ രംഗങ്ങള്‍ക്ക്‌ വലിയ സ്വീകാര്യതയാണ്‌ കെജിഎഫ്‌ ആരാധകര്‍ക്കിടയില്‍ ലഭിച്ചിരുന്നത്‌. ഒരുപാട്‌ ആരാധകരുള്ള ഒരു കന്നട നടന്‍ പുകവലി മാസ്‌ രംഗങ്ങള്‍ക്കായി ഉപയോഗിക്കുന്നത്‌ പുകവലിയെ പ്രോത്സാഹിപ്പിക്കലാണെന്നും സിഗററ്റ്‌ ആന്റ്‌ അദര്‍ ടൊബാക്കോ ആക്ടിന്റെ കിഴിലെ സെക്ഷന്‍ 5ന്റെ ലംഘനമാണെന്നുമാണ്‌ നോട്ടീസില്‍ പറയുന്നത്‌.

രണ്ടാം ഭാഗത്തിലെ യഷിന്റെ മേക്കോവറും, ടിസറിലെ രംഗങ്ങളും സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. പുറത്തുവന്ന പോസ്‌റ്ററുകളിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്‌റ്റുകളിലും സമാനമായ രംഗങ്ങളുണ്ട്‌. യഷിന്റെ യുവാക്കളായ ആരാധകരെ ഇത്‌ ബാധിക്കുമെന്നാണ്‌ ആന്റി ടൊബോക്കോ സെല്‍ അഭിപ്രായപ്പെടുന്നത്‌. ടീസറില്‍ നിന്നും പുകവലിക്കുന്ന സീനുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌ നോട്ടീസില്‍.

നായകന്‍ യഷും വില്ലന്‍ സഞ്‌ജയ്‌ ദത്തും ഒന്നിച്ചെത്തിയ ടീസര്‍ രണ്ട്‌ ദിവസത്തിനുള്ളില്‍ 100 മില്യന്‍ കാഴ്‌ച്ചക്കാര്‍ എന്ന റെക്കോര്‍ഡ്‌ നേട്ടം കൈവരിച്ചിരുന്നു. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ്‌ താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. പ്രശാന്ത്‌ നിലാണ്‌ സംവിധായകന്‍. കന്നഡത്തിന്‌ പുറമേ മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന്‌ എത്തും. ഹോമബിള്‍ ഫിലിംസാണ്‌ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. പ്രത്വിരാജ്‌ പ്രൊഡക്ഷന്‍സ്‌ ആണ്‌ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്‌.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
anti tobacco cell issued notice against KGF 2 star yash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X