എല്ലാ വകഭേദങ്ങൾക്കും ഫലപ്രദമായി ഒമൈക്രോൺ ആന്റിബോഡികൾ: ഐസിഎംആർ വ്യക്തമാക്കുന്നു...
എല്ലാ വകഭേദങ്ങൾക്കും ഫലപ്രദമായി ഒമൈക്രോൺ ആന്റിബോഡികൾ: ഐസിഎംആർ വ്യക്തമാക്കുന്നു...
ഡൽഹി: കൊവിഡിന്റെ വകഭേദമായ ഒമൈക്രോൺ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികൾ ആശങ്കയുളള മറ്റ് വകഭേദങ്ങൾക്കും ഫലപ്രദമാണെന്ന് പഠന റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ ഏറ്റവും പുതിയ പഠനമാണിത്.
"ഒമൈക്രോൺ ബാധിച്ച വ്യക്തികൾക്ക് കാര്യമായ രോഗ പ്രതിരോധ ശേഷിയുണ്ട്. ഇത് ഒമൈക്രോണിനെ മാത്രമല്ല, മറ്റ് ഡെൽറ്റ വകഭേദത്തെ ഉൾപ്പെടെ നിർവീര്യമാക്കും," ഐസിഎംആർ നടത്തിയ പഠനം വെളിപ്പെടുത്തി.

'ഇത് വീണ്ടും വൈറസ് വ്യാപിക്കാനുളള സാധ്യത കുറയ്ക്കുന്നു. അതുവഴി ഡെൽറ്റയെ പോലുളളവയുടെ ബുദ്ധിമുട്ട് മാറ്റുകയും ചെയ്യും. ഇത് ഒമൈക്രോണിന്റെ നിർദ്ദിഷ്ട വാക്‌സിൻ തന്ത്രത്തിന്റെ ആവശ്യകതയെ ഊന്നിപ്പറയുന്നു,"
എന്നാൽ, കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തെയാണ് ഇന്ത്യ അഭിമുഖീകരിക്കുകയാണ്. ഈ പഠനത്തിൽ, ഐസിഎംആർ ഒമൈക്രോൺ (ബി.1.1529, ബിഎ.1) ബാധിച്ച വ്യക്തികളുടെ സെറ പരിശോധിച്ചിരുന്നു. ഇത് ഉപയോഗിച്ച് ബി.1, ആൽഫ, ബീറ്റ, ഡെൽറ്റ, ഒമൈക്രോൺ എന്നീ വകഭേദങ്ങൾക്കെതിരായ ഐഐജി , ന്യൂട്രലൈസിംഗ് ആന്റിബോഡികൾ വിശകലനം ചെയ്തു.
ഈ പരിശോധനയിൽ ഐസിഎംആർ വ്യക്തമാക്കിയത് ഇങ്ങനെ, കുറഞ്ഞ സമയത്തിനുള്ളിൽ, സ്വാഭാവിക അണുബാധയ്‌ക്കെതിരെയും രോഗത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഉയർന്ന പ്രതിരോധ ശേഷി കാണിക്കുന്നു. അതേസമയം, ഒമൈക്രോണിൽ നിന്നും പ്രതിരോധ ശേഷിയുള്ള രക്ഷപ്പെടൽ ഗുരുതരമായ ആശങ്കയാണെന്നും ഇതിനായി കൂടുതൽ പരീക്ഷണം വേണമെന്നും പഠനം വ്യക്തമാക്കുന്നു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത് 2,85,914പേര്‍ക്ക്. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22,23,018 ആയി ഉയർന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ 5.55% ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,99,073 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,73,70,971 ആയി. ദേശീയ രോഗമുക്തി നിരക്ക് 93.23 % ആണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications