കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഹുല്‍ ചോക്സിയുടെ പൗരത്വം ആന്റിഗ്വേ തള്ളി; ഇന്ത്യയിക്ക് ഉടന്‍ കൈമാറിയേക്കും

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ നിന്നുള്ള വന്‍ നയതന്ത്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശതകോടീശ്വരന്‍ മെഹുല്‍ ചോക്‌സിയുടെ പൗരത്വം റദ്ദാക്കാന്‍ ആന്റിഗ്വേ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ സമ്മതിച്ചു. മെഹുല്‍ ചോക്സിക്ക് പൗരത്വം നല്‍കാനുള്ള നടപടി ക്രമങ്ങള്‍ ആന്റിഗ്വേയില്‍ പൂര്‍ത്തിയായി വരികയായിരുന്നു. എന്നാല്‍ അതിനിടെയാണ് പൗരത്വം റദ്ദാക്കുമെന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തി നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്.

<strong><br>പ്രേമചന്ദ്രന്റെ നീക്കം പാളി, ശബരിമല സ്വകാര്യ ബിൽ ലോക്സഭയിൽ ചർച്ച ചെയ്യില്ല, നറുക്കെടുപ്പിലില്ല!<br></strong>
പ്രേമചന്ദ്രന്റെ നീക്കം പാളി, ശബരിമല സ്വകാര്യ ബിൽ ലോക്സഭയിൽ ചർച്ച ചെയ്യില്ല, നറുക്കെടുപ്പിലില്ല!

കുറ്റവാളികള്‍ക്കും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും സുരക്ഷിതമായ ഒരു തുറമുഖം നല്‍കാന്‍ തങ്ങള്‍ ശ്രമിക്കുന്നില്ലെന്ന് ആന്റിഗ്വേ പ്രധാനമന്ത്രി പറഞ്ഞു. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കുന്ന പക്ഷം മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചോക്‌സിയുടെ പൗരത്വം പ്രോസസ്സ് ചെയ്യപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ക്ക് അത് റദ്ദാക്കാനുള്ള സംവിധാനമുണ്ട്. അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കപ്പെടും, അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തും' ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

mehul-choksi-

'ഇപ്പോള്‍ ഇക്കാര്യം കോടതിക്ക് മുമ്പിലാണ്, അതിനാല്‍ ഉചിതമായ നടപടിക്രമങ്ങള്‍ നടത്താന്‍ ഞങ്ങളെ അനുവദിക്കണം. കുറ്റവാളികള്‍ക്കും മൗലികാവകാശങ്ങളുണ്ടെന്നും അതുപോലെ തന്നെ ചോക്‌സിക്കും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിയില്‍ പോകാമെന്നും ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിയമപരമായ എല്ലാ ഓപ്ഷനുകളും തീര്‍ന്നു കഴിഞ്ഞാല്‍ അദ്ദേഹത്തെ കൈമാറുമെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും ആന്റിഗ്വാന്‍ പ്രധാനമന്ത്രി പറഞ്ഞു.

പഞ്ചാബ് നാഷണല്‍ ബാങ്കിനെ (പിഎന്‍ബി) വഞ്ചിച്ചെന്നാരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (സിബിഐ) അന്വേഷണം നടത്തുന്ന രണ്ട് പ്രധാന പ്രതികളാണ് ചോക്സിയും അദ്ദേഹത്തിന്റെ അനന്തരവന്‍ നീരവ് മോദിയും. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് 2018 ന്റെ തുടക്കത്തില്‍ പുറത്തുവന്നിരുന്നു. മെഹുല്‍ ചോക്‌സിയും നീരവ് മോദിയും അതിനുമുമ്പ് രാജ്യം വിട്ടിരുന്നു. വൈദ്യപരിശോധനയ്ക്കായി താന്‍ ഇന്ത്യ വിട്ടുപോയെന്നും കേസില്‍ പ്രോസിക്യൂഷന്‍ ഒഴിവാക്കരുതെന്നും മെഹുല്‍ ചോക്‌സി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

നിലവില്‍ കരീബിയന്‍ രാഷ്ട്രമായ ആന്റിഗ്വയില്‍ താമസിക്കുന്ന ചോക്സി തിങ്കളാഴ്ച തന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ വഴി സത്യവാങ്മൂലം സമര്‍പ്പിച്ചു. വൈദ്യപരിശോധനയ്ക്കും വിദേശത്ത് ചികിത്സയ്ക്കുമായാണ് 2018 ജനുവരിയില്‍ രാജ്യംവിടുന്നത്. ശതകോടീശ്വരന്‍ മെഹുല്‍ ചോക്‌സിയെ വിചാരണയ്ക്ക് കൊണ്ടുവരാന്‍ എയര്‍ ആംബുലന്‍സ് നല്‍കാന്‍ തയ്യാറാണെന്ന് ബോംബെ ഹൈക്കോടതിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.

English summary
Antigua rejected the citizenship of Mehul Choksi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X