അംബാനിക്കെതിരായ ബോംബ് ഭീഷണി: മുംബൈ പൊലീസിലെ മുന്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ
മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയില്‍ ബോംബ് കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് മുംബൈ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ ) വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഏജന്‍സി നേരത്തെ വീട്ടില്‍ റെയ്ഡ് നടത്തി ശര്‍മ്മയെ ചോദ്യം ചെയ്തിരുന്നു. ഗൂഡാലോചനയില്‍ പ്രദീപ് ശർമ്മയ്ക്ക് പങ്കുണ്ടെന്ന് അധികൃതര്‍ പറയുന്നു.
ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം

ഫെബ്രുവരി 25 നാണ് മുകേഷ് അംബാനിയുടെ വസതിക്ക് സമീപം ബോംബ് സൂക്ഷിച്ച കാര്‍ കണ്ടെത്തിയത്. കാറില്‍ നിന്ന് ഭീഷണി കത്തും ലഭിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കാര്‍ ഉടമയെ പൊലീസ് കണ്ടെത്തിയിരുന്നു. ഒരു വര്‍ഷമായി കാര്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ഉടമയുടെ മൊഴി.
ഗ്ലാമറസ് ലുക്കുകളില്‍ പോസ് ചെയ്ത് മൗനി റോയ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications