മുകേഷ് അംബാനിയുടെ വീട്ടില്‍ ജോലി വേണോ? ഈ യോഗ്യതകള്‍ വേണം; ശമ്പളം രണ്ട് ലക്ഷം വരെ
മുംബൈ: ലോകത്തിലെ ഏറ്റവും വിലകൂടിയ വസതികളില്‍ ഒന്നാണ് വ്യവസായിയായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ആന്റിലിയ. ആഡംബര വസതിയായ 'ആന്റിലിയ'യില്‍ ജോലി ലഭിക്കുക എന്നത് പല ഇന്ത്യക്കാരുടെയും സ്വപ്നമാണ്. വെറുമൊരു വസതി എന്നു പറഞ്ഞ് 'ആന്റിലിയ'യെ ചെറുതായി കാണാനാവില്ല. എല്ലാ ആഡംബരങ്ങളുമുള്ള കൊട്ടാരതുല്യമായ വീടാണിത്.
ആന്റിലിയയില്‍ എങ്ങനെയാണ് ജോലി ലഭിക്കുക എന്നതു സംബന്ധിച്ച് ജിജ്ഞാസയുള്ള ഒരുപാടു പേരുണ്ടാകും. 15000 കോടിയാണ് ഇതിന്റെ മൂല്യമായി കണക്കാക്കുന്നത്. ഒന്നിലധികം ഹെലിപാഡുകള്‍ മുതല്‍ 168 കാറുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം, സ്വകാര്യ തിയേറ്റര്‍, സ്പാ, ബോള്‍റൂം, ക്ഷേത്രം എന്നിവയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഇവിടെ ജോലി ലഭിക്കുക എന്നത് അത്ര ഈസി ജോബല്ല.
27 നിലകളുള്ള ഈ ആഡംബര കൊട്ടാരത്തിന്റെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഏകദേശം 600-700 ജീവനക്കാരാണ് പണിയെടുക്കുന്നത്. അതില്‍ ഷെഫുകള്‍, ബട്ട്‌ലര്‍മാര്‍, ഹൗസ് കീപ്പിങ് പ്രൊഫഷണലുകള്‍, ഡ്രൈവര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഫ്‌ളോറിസ്റ്റുകള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് എന്നിവ ഉള്‍പ്പെടുന്നു. ഒരു കോര്‍പ്പറേറ്റ് ഓഫീസിനേക്കാള്‍ സ്റ്റാഫ് ഇവിടെയുണ്ട്.

സാധാരണ വീട്ടുജോലികളില്‍ നിന്നും വ്യത്യസ്തമായി, ഒരു വന്‍കിട കോര്‍പ്പറേറ്റ് കമ്പനിയിലെ നിയമനത്തിന് സമാനമായ രീതികളാണ് റിക്രൂട്ട്‌മെന്റിനായി ഇവിടെ പിന്തുടരുന്നത്. എഴുത്തു പരീക്ഷകളും കര്‍ശനമായ പശ്ചാത്തല പരിശോധനകളും അഭിമുഖവും കഴിഞ്ഞിട്ടാണ് ഇവിടെ ജോലി ലഭിക്കുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ ടൈം മാനേജ്‌മെന്റ്, സ്‌ട്രെസ് കൈകാര്യം ചെയ്യാനുള്ള ശേഷി, ധാര്‍മ്മികത, പ്രൊഫഷണലിസം എന്നിവയെല്ലാം പരിശോധിക്കും.
ആന്റിലിയയിലെ ഒഴിവുകള്‍ വളരെ അപൂര്‍വമായി മാത്രമേ പരസ്യമായി പരസ്യം ചെയ്യപ്പെടാറുള്ളൂ. പ്രൊഫഷണല്‍ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വഴിയാണ് അപേക്ഷകരെ കണ്ടെത്തുന്നത്. പ്രേക്ഷകരുടെ മുന്‍കാല പശ്ചാത്തലം, സ്വഭാവം, ജോലിയിലെ പ്രാഗത്ഭ്യം എന്നിവയെല്ലാം കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കും. പൊലീസ് വെരിഫിക്കേഷനും കടുത്ത സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഇവിടേക്ക് പ്രവേശനം ലഭിക്കൂ. തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നതാണ്.
അടുക്കയില്‍ പാചകം ചെയ്യുന്നവര്‍ക്ക് ഹോട്ടല്‍ മാനേജുമെന്റ് ബിരുദം നിര്‍ബന്ധമാണ്. ഷെഫുകള്‍, ഹൗസ് കീപ്പിങ് സൂപ്പര്‍വൈസര്‍മാര്‍, പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ എന്നിവരുള്‍പ്പെടെ നിരവധി സ്റ്റാഫ് അംഗങ്ങള്‍ക്ക് പ്രതിമാസം 1.5 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷക്കണക്കിന് രൂപയാണ് പ്രധാന തസ്തികകളിലുള്ളവര്‍ക്ക് പ്രതിമാസം ശമ്പളമായി ലഭിക്കുന്നത്.
ശമ്പളത്തിന് പുറമെ മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ, ജീവനക്കാരുടെ കുട്ടികള്‍ക്ക് വിദേശത്ത് പഠിക്കാനുള്ള സാമ്പത്തിക സഹായം, പാര്‍പ്പിട അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളും അംബാനി കുടുംബം നല്‍കുന്നുണ്ട്. ഡ്രൈവര്‍മാര്‍ മുതല്‍ പാചകക്കാര്‍ വരെ ഓരോ വിഭാഗത്തിലും പ്രഗത്ഭരായ വ്യക്തികളെയാണ് നിയമിക്കുന്നത്. ജോലി ലഭിക്കുന്നവര്‍ക്ക് ആന്റിലിയയുടെ പ്രത്യേക അന്തരീക്ഷത്തിനനുസരിച്ചുള്ള പരിശീലനവും നല്‍കുന്നു. ലോകോത്തര നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങളും തൊഴില്‍ സുരക്ഷയും ലഭിക്കുന്നതിനാല്‍ ആന്റിലിയയിലെ ജോലി പലര്‍ക്കും ഒരു സ്വപ്നമാണ്.












Click it and Unblock the Notifications