ഇന്ത്യ- യുഎസ് ബന്ധം അടുത്ത തലത്തിലേക്കെത്തിക്കും: അജിത് ഡോവലുമായി ചർച്ച നടത്തി ആന്റണി ബ്ലിങ്കൺ
ദില്ലി: ഇന്ത്യാ സന്ദർശനത്തിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബുധനാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തി. ഒരു മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയിൽ അഫ്ഗാനിസ്ഥാനിലെ സാഹചര്യവും ഇന്തോ-പസഫിക് വിഷയങ്ങളായി. സുരക്ഷ, പ്രതിരോധം, സാമ്പത്തിക, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രാധാന്യമുള്ള തന്ത്രപരമായ വിഷയങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തതായും ഉഭയകക്ഷി ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള ദീർഘകാല നടപടികളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു. പ്രാദേശികവും ആഗോള സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും സമീപ ഭാവിയിലുള്ള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും ചർച്ചാ വിഷയമായി.
അഫ്ഗാനിസ്ഥാനിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം, ഇന്തോ-പസഫിക് ഇടപഴകൽ വർദ്ധിപ്പിക്കൽ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതടക്കമുള്ള വിപുലമായ അജണ്ടയുമായാണ് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ചൊവ്വാഴ്ച വൈകുന്നേരമാണ് ബ്ലിങ്കൻ ഇന്ത്യയിലെത്തിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ബ്ലിങ്കന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്, ജനുവരിയിൽ അധികാരത്തിൽ വന്നതിനുശേഷം ബൈഡൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ മൂന്നാമത്തെ സന്ദർശനമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്.

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ മാർച്ചിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎസ് പ്രത്യേക പ്രതിനിധി ജോൺ കെറി ഏപ്രിലിൽ ദില്ലിയിലേക്ക് എത്തിയിരുന്നു. നിരവധി ഇന്ത്യൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയോടെയാണ് ഇന്ത്യാ സന്ദർശനത്തിന് തുടക്കം കുറിച്ചത്.
യുഎസും ഇന്ത്യയും ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധത പങ്കുവെക്കുന്നുവെന്നും ഇത് ഇന്ത്യയുടെ ബഹുസ്വര സമൂഹത്തിന്റെ പ്രതിഫലനത്തിന്റെയും ബന്ധത്തിന്റെയും അടിത്തറയുടെ ഭാഗമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്ലിങ്കൻ ട്വിറ്ററിൽ കുറിച്ചു. "ഇന്ന് ഇന്ത്യൻ നേതാക്കളെ കണ്ടുമുട്ടിയതിൽ ഞാൻ സന്തുഷ്ടനാണ്. ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധത യുഎസും ഇന്ത്യയും പങ്കുവെക്കുന്നുണ്ട്. ഇത് ഞങ്ങളുടെ ബന്ധത്തിന്റെ അടിത്തറയുടെ ഭാഗമാണ്, കൂടാതെ ഇന്ത്യയുടെ ബഹുസ്വര സമൂഹത്തെയും ഐക്യ ചരിത്രത്തെയും പ്രതിഫലിപ്പിക്കുന്നു. ഈ മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സിവിൽ സമൂഹം സഹായിക്കുന്നു, "












Click it and Unblock the Notifications