ആന്റണി ബിജെപിയെ ശരിവെക്കുന്നു: അദ്വാനി
ദില്ലി: കോണ്‍ഗ്രസിന്റെ മതേതര സ്വഭാവത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന എ കെ ആന്റണിയുടെ കുറ്റസമ്മതം ബി ജെ പിയുടെ നിലപാട് ശരിവെക്കുന്നതാണ് എന്ന് വെറ്ററന്‍ നേതാവ് എല്‍ കെ അദ്വാനി. ഇത് തന്നെയാണ് ബി ജെ പി ഇത്ര കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. സത്യസന്ധമാണ് ആന്റണിയുടെ നിലപാട്. ആന്റണിയുടെ തുറന്നുപറച്ചിലിലൂടെ വ്യക്തമാകുന്നത് ബി ജെ പി പറഞ്ഞിരുന്ന കാര്യം ശരിയാണ് എന്നതാണ്.
ഹരിയാനയിലെ സുരജ്കുണ്ഡില്‍ ബി ജെ പി എം പിമാര്‍ക്കായി പാര്‍ട്ടി ഏര്‍പ്പെടുത്തിയ പരിശീലന ക്ലാസില്‍ സംസാരിക്കവേയാണ് എല്‍ കെ അദ്വാനി ഇക്കാര്യം പറഞ്ഞത്. ബി ജെ പിയുടെ വമ്പന്‍ ജയത്തോടെ രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മാത്രമല്ല മാറിയത്. പ്രതിപക്ഷ പാര്‍ട്ടികളിലെ ചര്‍ച്ചകളുടെ വിഷയങ്ങളിലും ആ മാറ്റം കാണാം.

ആന്റണി പറഞ്ഞത്
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മതേതര സ്വഭാത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്നാണ് എ കെ ആന്റണി പറഞ്ഞത്.

ആരോടാണ് പ്രതിപത്തി
ന്യൂനപക്ഷ സമുദായങ്ങളോടും സംഘടനകളോടും പാര്‍ട്ടി പ്രത്യേക പരിഗണന കാട്ടുന്നത് ഭൂരിപക്ഷത്തിന് പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെടുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

ബിജെപി സ്വാഗതം ചെയ്യുന്നു
ഇത്തരം തുറന്നുപറച്ചിലുകള്‍ നമ്മള്‍ സ്വാഗതം ചെയ്യണം. ഇത് തന്നെയാണ് ബി ജെ പിയുടെയും അഭിപ്രായം - അദ്വാനി പറഞ്ഞു.

ആന്റിയുടെ ഒളിയമ്പ്
തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ വെച്ചാണ് എ കെ ആന്റണി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നയ വ്യതിയാനത്തെ പറ്റി ആശങ്കപ്പെട്ടത്.

കൊണ്ടത് സോണിയയ്ക്ക്
സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടി നേതൃത്വത്തിനും എതിരെ ആന്റണി തൊടുത്ത ഒളിയമ്പ് പക്ഷേ കേന്ദ്രത്തില്‍ സോണിയാ ഗാന്ധിക്ക് വരെ കൊള്ളുന്നതാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് മുസ്ലിം നേതാക്കളോട് സോണിയാ ഗാന്ധി വോട്ട് അഭ്യര്‍ഥന നടത്തിയത് വിവാദമായിരുന്നു.












Click it and Unblock the Notifications