കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറുന്പുകള്‍ ഒരു ഗ്രാമം കൈയ്യടക്കി

  • By Meera Balan
Google Oneindia Malayalam News

ant
തഞ്ചാവൂര്‍: തഞ്ചാവൂര്‍ നാഞ്ചിക്കോട്ടൈ റോഡിലെ വെന്‍ഗന്‍രാനകുടി ഗ്രാമവാസികള്‍ക്ക് ലോകത്ത് ഏറ്റവും പേടിയുള്ള ജീവി ഉറുന്പാണ്.. അയ്യേ ഉറുന്പിനെ പേടിയോ എന്ന് വിചാരിയ്ക്കാന്‍ വരട്ടെ. ഇവര്‍ പേടിയ്ക്കുന്ന ഉറുന്പുകള്‍ അത്ര നിസാരക്കാരല്ല. ഗ്രാമത്തില്‍ ഒന്നടങ്കം കാണപ്പെടുന്ന ചുവന്ന വലിയ ഉറുമ്പുകള്‍. ഈ ഉറുമ്പിന്റെ കടിയേറ്റാല്‍ പിന്നെ അല്‍പ്പനേരത്തേയ്ക്ക് വേദനകൊണ്ട് പുളയും. ഗ്രാമത്തിലെ വീടുകള്‍ നിറയെ ചുവന്ന ഉറുമ്പുകളാണ്.

ഉറുമ്പിന്റെ ശല്യം സഹിയ്ക്കാതെ വന്നപ്പോള്‍ പലരും വീടുകള്‍ ഉപേക്ഷിച്ച് പോയി. വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നുവേണ്ട എല്ലായിടത്തും ഉറുമ്പ് തന്നെ. ഉറുന്പ് കടിയേറ്റ് പലരുടേയും ദേഹം ചൊറിഞ്ഞ് പൊട്ടിയിട്ടുണ്ട്. നിലക്കടലയും എള്ളും കൃഷി ചെയ്യുന്ന ഇവിടത്തെ കൃഷിയിടങ്ങളില്‍ നിന്നാണ് ഉറുമ്പുകള്‍ വീടുകളിലേയ്ക്ക് എത്തുന്നത്. മറ്റൊരു രസകരമായ കാര്യം ഉറുന്പുകള്‍ ഈ ഗ്രാമത്തില്‍ മാത്രമേ ഉള്ളൂ. തൊട്ടടുത്ത ഗ്രാമത്തിലാകട്ടെ ശല്യക്കാരനായ ഉറുന്പിന്റെ പൊടിപൊലും ഇല്ല.

ഇനി അല്‍പ്പം സയന്‍സ്. എന്ത് കൊണ്ട് വെന്‍ഗന്‍രാനകുടിയില്‍ മാത്രം ഉറുമ്പുകള്‍ കൂട്ടത്തോടെ എത്തുകയും അതിവസിയ്ക്കുകയും ചെയ്യുന്നു എന്ന് നാട്ടുകാര്‍ക്ക് സംശയം. ഇതിന്റെ കാരണം മറ്റൊന്നുമല്ല. ഇവിടത്തെ മണ്ണിലെ ഈര്‍പ്പമാണ് ഉറുമ്പുകളെ ആകര്‍ഷിയ്ക്കുന്നത്. ഒരു മാസം മുന്‍പ് ഗ്രാമത്തില്‍ ഉറുമ്പുകളുടെ ശല്യം അസഹനീയമായിരുന്നു. ചെറിയ കുട്ടികളുളള ആളുകളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിച്ചത്. കുട്ടികളെ നിലത്ത് വച്ചാല്‍ ഉറുമ്പരിയ്ക്കും എന്നതായിരുന്നു അവസ്ഥ. ഇപ്പോള്‍ എന്തായാലും ഉറുമ്പുലകളെ കൊല്ലാനുള്ള മരുന്നുകള്‍ ഇവരുടെ കൈവശം ഉണ്ട്. പുതുകോട്ടൈ എന്ന ഗ്രാമത്തിലും മുന്‍പ് ഇത്തരം പ്രശ്‌നം ഉണ്ടായിരുന്നു. ഗ്രാമവാസികളോട് ഭയപ്പെടേണ്ടെന്നും നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

English summary
Ants force villagers to flee their homes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X