കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് പഴയ പപ്പുവല്ല',പത്രസമ്മേളനം നടത്താൻ പേടിയുള്ള മോദി,'രാഹുലിനെ കാണൂ', വൻ പുകഴ്ത്തലുമായി സംവിധായകൻ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി തിരിച്ചെത്തിയേക്കുമെന്നതാണ് കൊവിഡ് കാലത്ത് നടക്കുന്ന പ്രധാന ചർച്ച. അതിനുള്ള കാരണം രാഹുൽ ഗാന്ധിയുടെ ഇടപെടലുകളാണ്. പക്വതയുള്ള ഭരണാധികാരിയുടെ ലക്ഷണങ്ങൾ രാഹുൽ ഗാന്ധിയിൽ പ്രകടമാകുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

അമിത് ഷാ എവിടെ? ഷായുടെ അസാന്നിധ്യത്തിന് പിന്നിൽ!! മോദിയുടെ നീക്കത്തിന്റെ സൂചനകൾഅമിത് ഷാ എവിടെ? ഷായുടെ അസാന്നിധ്യത്തിന് പിന്നിൽ!! മോദിയുടെ നീക്കത്തിന്റെ സൂചനകൾ

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മോദിക്ക് ഒരു എതിരാളി പോലും ആകാൻ കഴിയാതെ പോയ രാഹുൽ ആ കേടുകൾ നികത്തുകയാണെന്ന് പറയാതെ വയ്യ. അതേസമയം രാഹുലിനെ പപ്പുവെന്ന് വിളിച്ച് അധിക്ഷപിക്കുന്ന ബിജെപികാർക്ക് പുതിയ രാഹുലിനെ കാണിച്ച് മറുപടി നൽകുകയാണ് ഥപട് സിനിമാ സംവിധായകൻ സിൻഹ, വിശദാംശങ്ങളിലേക്ക്

 കളത്തിലിറങ്ങി രാഹുൽ

കളത്തിലിറങ്ങി രാഹുൽ

കൊവിഡ് കാലത്ത് കേന്ദ്ര സർക്കാരിന്റെ വീഴ്ചകളെ നിരന്തരം വിമർശിച്ചും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചും സജീവമായി ഇടപെടുകയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കർഷകർ, കുടിയേറ്റ തൊഴിലാളികൾ, ചെറുകിട ഇടത്തരം സംരഭകർ തുടങ്ങി നിരവധി മേഖലയുടെ പുനരുദ്ധാരണത്തിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

 രാഹുലിന്റെ സംവാദങ്ങൾ

രാഹുലിന്റെ സംവാദങ്ങൾ

കൊവിഡിന്റെ പശ്ചാത്തത്തിൽ ലോക് ഡൗണിന് മുൻപേ തന്നെ തകർന്ന സാമ്പത്തിക രംഗത്തെ പിടിച്ച് ഉയർത്താൻ മേഖലയിലെ വിദഗ്ദരുമായി രാഹുൽ ചർച്ച നടത്തിയിരിക്കുകയാണ്. ആദ്യം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമായും തുടര്‍ന്ന് നോബല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയുമായും രാഹുല്‍ ഗാന്ധി സംവാദം നടത്തി.

 കേട്ടത് 7.5 കോടി പേർ

കേട്ടത് 7.5 കോടി പേർ

രാഹുലിന്റെ ഇത്തരം നീക്കങ്ങളെല്ലാം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. 7.5 കോടി പേരാണ് സോഷ്യൽ മീഡിയയിലൂടെ രാഹുൽ ഗാന്ധിയുടെ ഈ രണ്ട് സംവാദങ്ങളും കേട്ടതെന്നാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തുവിട്ട റിപ്പോർട്ട്. ഇനിയും നിരവധി പേരുമായി രാഹുൽ ചർച്ച നടത്തുമെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു.

 ലൈവ് പത്രസമ്മേളനം

ലൈവ് പത്രസമ്മേളനം

അതിനിടെ ബിജെപിയെ ഞെട്ടിച്ച് വെള്ളിയാഴ്ച വീണ്ടുമൊരു ലൈവ് പത്രസമ്മേളനം നടത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി. സൂമിലൂടെയായിരുന്നു രാഹുലിന്റെ വാർത്താസമ്മേളനം. രാജ്യത്ത്​ ദുരിതമനുഭവിക്കുന്നവർക്ക്​ സഹായമെത്തിക്കാതെ ലോക്​ഡൗൺ ഈ രീതിയിൽ തുടരാനാവില്ലെന്ന് രാഹുൽ ലൈവിൽ ആഞ്ഞടിച്ചു.

 എപ്പോൾ തുറക്കും

എപ്പോൾ തുറക്കും

ലോക്ക് ഡൗൺ നടപടികൾ സുതാര്യമായിരിക്കണമെന്നും രാഹുൽ പറഞ്ഞു. എപ്പോഴാണ് രാജ്യം തുറക്കുക, എന്താണ് അതിനുള്ള മാനദണ്ഡങ്ങൾ? സ്വിട്ട് ഇടുന്നത് പോലെ കാര്യങ്ങൾ പഴയ പടി ആവാൻ ലോക്ക് ഡൗൺ താക്കോൽ അല്ല. ഒരുപാട് കാര്യങ്ങൾ ആലോചിച്ച് നടപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 രാഹുലിനെ പുകഴ്ത്തി അനുഭവ്

രാഹുലിനെ പുകഴ്ത്തി അനുഭവ്

എപ്പോഴാണ്​ സമ്പദ്​വ്യവസ്ഥയിലെ നിയ​ന്ത്രണങ്ങൾ പിൻവലിക്കുക എന്നറിയണമെന്നും രാഹുൽ പറഞ്ഞു. അതേസമയം ഇന്ന് നടത്തിയ രാഹുലിന്റെ ലൈവ് പത്രസമ്മേളനത്തിന് വൻ പുകഴ്ത്തലുകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഥപ്പട് സിനിമാ സംവിധായകൻ അനുഭവ് സിൻഹയും രാഹുലിനെ പുകഴ്ത്തി ട്വീറ്റ് ചെയ്തു.

പരിഹാസം

പരിഹാസം

തുറന്ന സംവാദം നടത്താൻ ചങ്കൂറ്റം വേണ്ടതുണ്ടെന്ന് സിൻഹ ട്വീറ്റ് ചെയ്തു. ഇത് കാണു, നിങ്ങൾ പണ്ട് കളിയാക്കിയിരുന്ന പപ്പുവല്ല ഇത്, രാഹുലിന്റെ പത്രസമ്മേളനം പങ്കുവെച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. അധികാരത്തിൽ ഏറി പത്രസമ്മേളനം നടത്താൻ തയ്യാറാവത്ത മോദിയെ ലക്ഷ്യം വെച്ചുള്ളതായിരുന്നു സിൻഹയുടെ പരിഹാസം.

പത്രസമ്മേളനം നടത്താതെ

പത്രസമ്മേളനം നടത്താതെ

2014 മെയ് 16നാണ് ആദ്യ മോദി സർക്കാർ അധികാരത്തിലേറിയത്. ഒരിക്കൽ പോലും മാധ്യമങ്ങളെ കാണാൻ മോദി തയ്യാറായിരുന്നില്ല. ഒടുവിൽ വിമർശനങ്ങൾ കടുത്തതോടെ ആദ്യ സർക്കാരിന്റെ അവസാന കാലത്ത് മോദി മാധ്യമങ്ങളെ കണ്ടു. പക്ഷെ പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്ക് ഒപ്പമായിരുന്നു ഇത്.

Recommended Video

cmsvideo
മാസ്സ് തിരിച്ചുവരവുമായി രാഹുല്‍ ഗാന്ധി : Oneindia Malayalam
സംസാരിച്ചത് ഷാ

സംസാരിച്ചത് ഷാ

എന്നാൽ വാർത്താ സമ്മേളനത്തിൽ ഉടനീളം ബിജെപി അധ്യക്ഷന്റെ വാക്കുകൾക്ക് കാതോർക്കുകയായിരുന്നു മോദി. ഒരിക്കൽ മാത്രം സംസാരിച്ച മോദി മാധ്യമപ്രവർത്തകപിടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി. ഇത് വലിയ പരിഹാസത്തിനാണ് വഴിവെച്ചിരുന്നു.

തിരിച്ച് വരുമോ?

തിരിച്ച് വരുമോ?

അതിനിടെ കൊവിഡ് കാലത്തെ സജീവ ഇടപെടൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മടങ്ങി വരവാണോയെന്ന ചോദ്യത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. അധ്യക്ഷ സ്ഥാനം ഒരു അടഞ്ഞ അധ്യായമാണോയെന്നായിരുന്നു മധ്യമങ്ങളുടെ ചോദ്യം.

ഉറച്ച് നിൽക്കുന്നു

ഉറച്ച് നിൽക്കുന്നു

ഞാൻ എന്റെ രാജിക്കത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്റെ നിലപാട് വ്യക്തമാണ്. രാജിവെച്ച് പാർട്ടിയെ സേവിക്കുമെന്നും ആവശ്യമായ ഉപദേശങ്ങൾ നിർദ്ദേശിക്കുമെന്നുമായിരുന്നു താൻ രാജിക്കത്തിൽ വ്യക്തമാക്കിയത്, രാഹുൽ പറഞ്ഞു.

English summary
Anubhav sinha praises Rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X