ദിവസം 13 മണിക്കൂര്‍ പഠനം; സിവില്‍ സര്‍വീസ് ടോപ്പര്‍ അനുജ് അഗ്നിഹോത്രിയുടെ ഡേ ഇന്‍ ലൈഫ് ഇങ്ങനെ
ന്യൂഡല്‍ഹി: യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് (യുപിഎസ്സി) 2025-ലെ സിവില്‍ സര്‍വീസസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ ഒന്നാം സ്ഥാനം എത്തിയത് രാജസ്ഥാനിലാണ്്. രാജ്യത്തിന്റെ അഭിമാനമായി മാറിയത് ഇരുപത്തിയഞ്ചുകാരനായ അനുജ് അഗ്നിഹോത്രി. കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമാണ് അനുജിന്റെ ഒന്നാം സ്ഥാനം.
എയിംസ് ജോധ്പൂരില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷം, ഒരു കോച്ചിങ് സെന്ററിന്റെയും സഹായമില്ലാതെയാണ് രാജ്യത്തെ ഏറ്റവും കഠിനമായ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ ഒന്നാമതെത്തിയത്. ജനങ്ങളെ സേവിക്കണമെന്ന ആഗ്രഹവും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന ലക്ഷ്യവുമാണ് തന്നെ ഈ പാതയിലേക്ക് നയിച്ചതെന്ന് അനുജ് പറയുന്നു.
റാവത്ഭട്ട ആറ്റോമിക് എനര്‍ജി സെന്‍ട്രല്‍ സ്കൂളില്‍ നിന്ന് 12-ാം ക്ലാസില്‍ 94% മാര്‍ക്ക് നേടി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 2017-ല്‍ എംബിബിഎസ് പഠനം ആരംഭിച്ച കാലയളവിലാണ് സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അധികാരവും കൈയിലുണ്ടാകണമെന്ന് അനുജ് തിരിച്ചറിഞ്ഞത്. തന്റെ ലക്ഷ്യം മാതാപിതാക്കളുമായി പങ്കുവെക്കുകയും തുടര്‍ന്ന് സിവില്‍ സര്‍വീസ് ലക്ഷ്യമാക്കി പഠനം ആരംഭിക്കുകയും ചെയ്തു. ഇത് അനുജിന്റെ മൂന്നാം ശ്രമമായിരുന്നു.

ഇതിനിടയില്‍ 2023-ല്‍ യൂണിയന് ടെറിട്ടറീസ് സിവില്‍ സര്‍വീസസ് പരീക്ഷ ആദ്യ ശ്രമത്തില്‍ തന്നെ വിജയിച്ച അനുജ് നിലവില്‍ ഡല്‍ഹിയില്‍ എസ്ഡിഎം ആയി പ്രൊബേഷന്‍ കാലയളവില്‍ ജോലി ചെയ്തു വരികയാണ്. സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിലേക്ക് നടന്നു കയറാന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുജ് അഗ്നിഹോത്രിയുടെ നേട്ടം വലിയൊരു സന്ദേശമാണ് നല്‍കുന്നത്.
ജോലിക്കിടയിലും ദിവസവും 13 മണിക്കൂറോളം പഠനത്തിനായി അദ്ദേഹം മാറ്റിവെച്ചിരുന്നു.
പുലര്‍ച്ചെ പഠനം ആരംഭിക്കും. കോച്ചിങ് ക്ലാസുകളെ ആശ്രയിക്കാതെ സ്വന്തം നിലയിലുള്ള പഠനരീതിയാണ് പിന്തുടര്ന്നത്. ജോലിക്കിടയിലുള്ള ഇടവേളകളും പഠനത്തിനായി പ്രയോജനപ്പെടുത്തി. ആദ്യമായി ഒരു സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചപ്പോള്‍ ഉണ്ടായ സന്തോഷം വിവരിക്കാന്‍ സാധിക്കില്ലെന്നും, ആ വാര്‍ത്ത കേട്ടപ്പോള്‍ മുറിയില്‍ കയറി അരമണിക്കൂറോളം കരഞ്ഞുവെന്നും അനുജ് പറയുന്നു.
തന്റെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ പ്രചോദനം അമ്മയാണെന്ന് അനുജ് പറയുന്നു. രാജസ്ഥാന് അറ്റോമിക് പവര്‍ സ്റ്റേഷനില്‍ ടെക്നീഷ്യനാണ് പിതാവ് കൃഷ്ണ ബിഹാരി. തന്റെ മകന്റെ നേട്ടത്തില്‍ മാതാപിതാക്കളും അഭിമാനം പങ്കുവയ്ക്കുന്നു. തന്റെ മകന് രാജ്യത്തെ ഏറ്റവും മികച്ച ഐഎഎസ് ഓഫീസര്‍മാരില്‍ ഒരാളായി മാറുമെന്ന് പിതാവ് പ്രതീക്ഷ പങ്കുവച്ചു.
കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കില്‍ കോച്ചിങ് സ്ഥാപനങ്ങളുടെ സഹായമില്ലാതെ തന്നെ ഏതൊരാള്‍ക്കും ഈ നേട്ടം സ്വന്തമാക്കാമെന്ന് അനുജ് അഗ്നിഹോത്രിയുടെ ജീവിതം ഓര്‍മ്മിപ്പിക്കുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications