അനുപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു
ദില്ലി; ഉത്തർപ്രദേശ് കേഡറിൽ നിന്നു വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അനുപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വിരമിച്ചതിനെതുടർന്നാണ് നിയമനം.
1948 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപ് ചന്ദ്ര പാണ്ഡെ. 2019 ഓഗസ്റ്റിലാണ് സർവ്വീസിൽ നിന്നും വിരമിച്ചത്. അതിന് മുൻപ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചീഫ് സെക്രട്ടറിയായിരുന്നു. ഉത്തർപ്രദേശ് ഇൻഫ്രാസ്ട്രക്ചർ ആന്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.പ്രയാഗ് രാജിൽ കുംഭമേള നടത്തിയതിന്റെയും നിക്ഷേപ ഉച്ചകോടി നടത്തിയതിന്റെയും മേൽനോട്ടം അനൂപ് ചന്ദ്ര പാണ്ഡെയ്ക്കായിരുന്നു.
17 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂരിലെ അപകടം; ചിത്രങ്ങള്‍ കാണാം

ഉദ്യോഗ് ബന്ദി ചെയർപേഴ്‌സൺ, ധനകാര്യ കമ്മീഷണർ, നോയിഡ ചെയർപേഴ്‌സൺ, മെഡിക്കൽ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി ,ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അഡീഷണൽ ഡയറക്ടർ ജനറൽ, തൊഴിൽ മന്ത്രാലയം ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.7 സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പാണ്ഡെയുടെ നിയമനം.
ക്യൂട്ട് ആന്റ് ഗ്ലാമര്‍ ഫോട്ടോസുമായി പായല്‍ രജ്പുത്; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications