അനുപം ഖേറിന് പാകിസ്താന്‍ വിസ നിഷേധിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ അനുപം ഖേറിന് പാകിസ്താന്‍ വിസ നിഷേധിച്ചു. കറാച്ചി സാഹിത്യോത്സവത്തിന് പങ്കെടുക്കാനാണ് അനുപം ഖേര്‍ പാകിസ്താന്‍ വിസക്ക് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ അനുപം ഖേറിന്റെ അപേക്ഷ പാകിസ്താന്‍ തള്ളുകയായിരുന്നു.
കറാച്ചി സാഹിത്യോത്സവത്തിന് ഇക്കുറി ഇന്ത്യയില്‍ നിന്ന് 18 പേര്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ അനുപം ഖേറിന്റെ വിസ മാത്രമാണ് പാകിസ്താന്‍ നിഷേധിച്ചിരിക്കുന്നത്. വിസ നിഷേധിച്ചതില്‍ സങ്കടവും നിരാശയുമുണ്ടെന്ന് അനുപം ഖേര്‍ പ്രതികരിച്ചു.

എന്നാല്‍ അനുപം ഖേറിന്റെ അപേക്ഷ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പാക് ഹൈക്കമ്മിഷന്‍ അറിയിച്ചു. ബിജെപി സര്‍ക്കാരിനോട് അനുഭാവം പുലര്‍ത്തുന്ന വ്യക്തിയാണ് അനുപം ഖേര്‍. ഇതാകാം വിസ നിഷേധിച്ചാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ട്.
അനുപം ഖേറിന് ഇത്തവണ പത്മഭൂഷന്‍ ലഭിച്ചിരുന്നു. അത് ബിജെപി സര്‍ക്കാനോടുള്ള അനുഭാവം മൂലമാണെന്ന വിമര്‍ശനം സമൂഹത്തില്‍ ഉയരുകയും ചെയ്തിരുന്നു. അതിനു മറുപടിയായി താനൊരു ഹിന്ദുവാണെന്ന് പറയാന്‍ ഭയപ്പെടുന്നതായി അദ്ദേഹം പറയുകയും ചെയ്തിരുന്നു.












Click it and Unblock the Notifications