കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുപം ഖേര്‍ കാശ്മീര്‍ പണ്ഡിറ്റ് കുടുംബത്തെ ദത്തെടുത്തു

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: നിത്യവൃത്തിക്ക് വഴിയില്ലാതെ ബുദ്ധിമുട്ടിയ കാശ്മീരി പണ്ഡിറ്റ് കുടുംബത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ബോളിവുഡ് നടന്‍ അനുപം ഖേര്‍ കുടുംബത്തെ ദത്തെടുത്തു. കാശ്മീര്‍ പണ്ഡിറ്റ് കുടുംബാംഗം കൂടുയായ അനുപം ഖേര്‍ പാവപ്പെട്ട കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ക്ക് സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

കശ്മീരിലെ പുല്‍വാമ ജില്ലിയിലെ സദ്രൂ ഗ്രാമവാസിയായ അശോക് കുമാര്‍ റെയ്‌നയുടെ കുടുംബത്തിന്റെ കഥയാണ് പുറംലോകത്തെത്തിയത്. 1989-90 കാലഘട്ടത്തില്‍ കാശ്മീരിലെ പണ്ഡിറ്റ് കുടുംബങ്ങള്‍ വ്യാപകമായി അക്രമിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മിക്കവരും കാശ്മീര്‍ വിട്ട് ഇന്ത്യയുടെ പലഭാഗങ്ങളിലേക്ക് ചേക്കേറി.

anupam-kher

എന്നാല്‍, ചിലര്‍ ബുദ്ധിമുട്ടുകള്‍ സഹിച്ചും കാശ്മീരില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചിരുന്നു. അത്തരം ഒരു കുടുംബത്തില്‍പ്പെട്ടയാളാണ് റെയ്‌ന. മൂന്നു പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന് റെയ്‌നയുടെ ദിവസ വരുമാനമാണ് ഏക ആശ്രയം. ചെറിയ വീട്ടില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന റെയ്‌നയെക്കുറിച്ച് അടുത്തിടൈ ഒരു മാധ്യമം വാര്‍ത്ത പുറത്തുവിട്ടിരുന്നു.

ദില്ലിയിലും ജമ്മുവിലുമായി കുടിയേറിയ ചില ബന്ധുക്കളായിരുന്നു റെയ്‌നയെ അല്‍പമെങ്കിലും സഹായിച്ചുവന്നിരുന്നത്. എന്നാല്‍, മൂത്തമകളുടെ വിവാഹം കൂടിയെത്തിയപ്പോള്‍ മറ്റുള്ളവരോട് യാചിക്കേണ്ട അവസ്ഥയിലായി റെയ്‌ന. സംഭവമറിഞ്ഞ അനുപം ഖേര്‍ മകളുടെ കല്യാണം നടത്താന്‍ എല്ലാവിധ സഹായവും നല്‍കാമെന്ന് റെയ്‌നക്ക് വാക്കു നല്‍കി. ഒരു കാശ്മീരി പണ്ഡിറ്റ് കുടുംബത്തെ യാചിക്കാനായി വിട്ടുകൊടുക്കില്ലെന്നും അനുപം ഖേര്‍ പറഞ്ഞു.

English summary
Anupam Kher adopts underprivileged Kashmiri Pandit family, Anupam Kher Kashmiri Pandit family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X