Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ അനുപം ഖേറും സംഘവും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും

ദില്ലി: രാജ്യത്ത് നടക്കുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പ്രമുഖര്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നതിനെതിരെ പ്രശസ്ത നടന്‍ അനുപം ഖേര്‍ പ്രതികരിക്കുന്നു. അവാര്‍ഡ് വാപസി ഗ്യാങിന്റെ കളികളാണ് ഇതൊക്കെ. ജനാധിപത്യത്തിനു ഒരു ഭീഷണിയുമില്ലെന്ന് താരം പറയുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുഖത്ത് കരിവാരി തേക്കാന്‍ മനപ്പൂര്‍വ്വം ചില ആളുകളാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടത്തുന്നതെന്നും അനുപം ഖേര്‍ പറയുന്നു. ഇതിനെതിരെ പ്രതിഷേധിച്ച് അനുപം ഖേറും സംഘവും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നും അറിയിച്ചു.

അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നതിനോട് യോജിപ്പില്ല

അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നതിനോട് യോജിപ്പില്ല

പ്രതിഷേധമറിയിച്ച് അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് അനുപം ഖെര്‍ പറയുന്നു. അവാര്‍ഡ് വാപസി ഗ്യാങിന്റെ കളികളാണ് ഇതൊക്കെ.

രാജ്യത്ത് അസഹിഷ്ണുതയില്ല

രാജ്യത്ത് അസഹിഷ്ണുതയില്ല

ജനാധിപത്യത്തിന് ഒരു ഭീഷണിയും ഇല്ലെന്നാണ് അനുപം ഖെര്‍ പറയുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിനോട് എതിര്‍പ്പുള്ളവരുടെ പ്രതിഷേധമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും

രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും

രാജ്യത്ത് നടക്കുന്ന ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുപം ഖെറും സംഘവും ശനിയാഴ്ച രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ കാണും. അനുപം ഖെറും മറ്റ് ബോളിവുഡ് പ്രമുഖരും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് പറയുന്നത്. മധുര്‍ ഭണ്ഡാര്‍ക്കര്‍, അശോക് പണ്ഡിറ്റ് തുടങ്ങിയവരും മാര്‍ച്ചിനു നേതൃത്വം നല്‍കും.

നരേന്ദ്ര മോദിയെ അപമാനിക്കുന്നു

നരേന്ദ്ര മോദിയെ അപമാനിക്കുന്നു

പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്നതിന് വേണ്ടിയാണെന്ന് മുന്‍പ് അനുപം ഖെര്‍ പറഞ്ഞിരുന്നു. ദാദ്രി പോലുള്ള സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+