ആദിത്യ നാഥിനെയും സ്വാധ്വി പ്രാചിയെയും ജയിലിലടണമെന്ന് അനുപം ഖേര്‍
ദില്ലി: വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന ബിജെപി നേതാക്കളായ സ്വാധ്വി പ്രാചിയേയും യോഗി ആദിത്യനാഥിനെയും ജയിലില്‍ ഇടണമെന്ന് ബോളിവുഡ് നടന്‍ അനുപം ഖേര്‍. ദി ടെലഗ്രാഫ് നാഷണല്‍ ഡിബേറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അടുത്തിടെ പത്മ ഭൂഷണ്‍ അവാര്‍ഡ് ലഭിച്ച അനുപം ഖേര്‍.
സ്വാധ്വി പ്രാചിയെയും യോഗി ആദിത്യ നാഥിനേയും ജയിലില്‍ ഇടണം. ജനം ആഗ്രഹിക്കുന്നത് അതാണ്. അവരെ ബിജെപിയില്‍ നിന്നും പുറത്താക്കണമെന്നും അനുപം ഖേര്‍ പറഞ്ഞു. ഇരുവരും നടത്തുന്ന അസഹിഷ്ണുതാ പരാമര്‍ശത്തെക്കുറിച്ച് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നപ്പോഴായിരുന്നു അനുപം ഖേറിന്റെ ഇത്തരത്തിലുള്ള പ്രതികരണം.

പരിപാടിയില്‍ രാഹുല്‍ ഗാന്ധിയെയും അനുപം ഖേര്‍ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ അസഹിഷ്ണുതാവാദം പ്രധാനമന്ത്രിയെ ലക്ഷ്യമാക്കിയുള്ളതാണ്. എന്നാല്‍, പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന രാഹുലിന് എന്ത് കഴിവാണുള്ളത്. നരേന്ദ്ര മോദിയുടെ പത്തില്‍ ഒന്ന് കഴിവുണ്ടെങ്കില്‍ രാഹുലിന് താന്‍ വോട്ടുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ശരിയായില്ലെന്ന് പറഞ്ഞ ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലിക്കെതിരെയും അനുപം ഖേര്‍ വിമര്‍ശനം ഉന്നയിച്ചു. ഇത്രയും മുതിര്‍ന്ന ഒരാളുടെ പരാമര്‍ശം ഞെട്ടിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണ്. ജെഎന്‍യു പ്രശ്‌നത്തിലൂടെ ഉയര്‍ന്നുവന്ന കനയ്യ കുമാറിനെ വിമര്‍ശിക്കാനും അനുപം ഖേര്‍ മറന്നില്ല.












Click it and Unblock the Notifications