കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുന്ധതി റോയ് ബുക്കര്‍ പ്രൈസ് തിരിച്ചു നല്‍കാത്തത് എന്തുകൊണ്ടാണെന്ന് അനുപം ഖേര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിക്കുന്ന അരുന്ധതി റോയ് എന്തുകൊണ്ടാണ് ബുക്കര്‍ പ്രൈസ് തിരിച്ചു നല്‍കാത്തതെന്ന് ബോളിവുഡ് നടന്‍ അനുപം ഖേര്‍. ബുക്കര്‍ പ്രൈസ് കേവലം എഴുത്തിനുമാത്രം നല്‍കുന്ന ഒരു അവാര്‍ഡ് അല്ല. അത് അന്താരാഷ്ട്ര തലത്തിലുള്ള സമാധാനത്തിനുള്ള അംഗീകാരം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

സിറിയ അടക്കുള്ള രാജ്യങ്ങളില്‍ നടക്കുന്ന കലാപത്തെക്കുറിച്ച് അരുദ്ധതിക്ക് അറിവില്ലാത്തതുകൊണ്ടാണോ? ഇന്ത്യയുടെ പേര് മോശമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് അനുപം ഖേര്‍ ചോദിച്ചു. ദില്ലിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

arundhati-roy

ദിവസങ്ങള്‍ക്ക് മുന്‍പ് അനുപം ഖേറിന്റെ നേതൃത്വത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ശ്രദ്ധനേടിയിരുന്നു. എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെതിരെയായിരുന്നു മാര്‍ച്ച്. മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

അസഹിഷ്ണതയുടെ പേരില്‍ എഴുത്തുകാര്‍ പുരസ്‌കാരം തിരിച്ചുകൊടുക്കുന്നത് രാജ്യത്തിന് പേരുദോഷം ഉണ്ടാക്കുകയാണെന്നാണ് മാര്‍ച്ചില്‍ പങ്കെടുത്തവരുടെ അഭിപ്രായം. മാത്രമല്ല, അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യയുടെ പേര് ചീത്തയാക്കാന്‍ മന:പൂര്‍വം ശ്രമം നടക്കുന്നതായും അനുപം ഖേര്‍ ആരോപിച്ചിരുന്നു. ബിബിസി ഉള്‍പ്പെടെയുളള മാധ്യമങ്ങള്‍ അസഹിഷ്ണുതമാത്രം കേന്ദ്രീകരിച്ച് വാര്‍ത്ത നല്‍കുന്നതായാണ് ഇവരുടെ ആരോപണം.

English summary
Anupam Kher says Why doesn't Arundhati Roy give up Man Booker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X