അനുപം ഖേറിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു
ശ്രീനഗര്‍: ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ ബോളിവുഡ് നടന്‍ അനുപം ഖേറിനെ പോലീസ് തടഞ്ഞു. ലോകകപ്പ് ടി20 മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വി ആഘോഷിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കുന്ന ശ്രീനഗര്‍ എന്‍ഐടി സന്ദര്‍ശിക്കാനെത്തിയതായിരുന്നു അനുപം ഖേര്‍. ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ കാമ്പസില്‍ സംഘര്‍ഷം നടന്നിരുന്നു.
ഇവിടെ അനുപം ഖേര്‍ സന്ദര്‍ശിക്കുന്നത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ ഇടപെടല്‍. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായാണ് താന്‍ എത്തിയിരിക്കുന്നതെന്ന് അനുപം ഖേര്‍ പറഞ്ഞിരുന്നു.

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിച്ചത് ഒരു സംഘം വിദ്യാര്‍ഥികള്‍ കാമ്പസില്‍ ആഘോഷിച്ചിരുന്നു. ഇതിനെതിരെ മറ്റൊരു സംഘം വിദ്യാര്‍ഥികളും എത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷം അതിരുവിട്ടതോടെ സിആര്‍പിഎഫ് സ്ഥലത്തെത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്.
ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നിടത്ത് അനുപം ഖേര്‍ സന്ദര്‍ശിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങല്‍ക്കിടനല്‍കുമെന്നാണ് പോലീസ് വിലയിരുത്തല്‍. അതേസമയം, കാശ്മീരി പണ്ഡിറ്റ് ആയ തനിക്ക് കാമ്പസിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌റിയാമെന്നും രാജ്യവിരുദ്ധരായവരില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും അനുപം ഖേര്‍ പറഞ്ഞു.












Click it and Unblock the Notifications