ഷാരൂഖ് ദേശീയ പ്രതീകം, ബിജെപിയോട് വാ അടക്കാന്‍ അനുപം ഖെര്‍
ദില്ലി: ബോളിവുഡ് കിങ് ഖാനു പിന്തുണയുമായി പ്രശസ്ത താരം അനുപം ഖെര്‍ എത്തി. ഷാരൂഖ് ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്നും ദേശീയ പ്രതീകമാണെന്നും അനുപം ഖെര്‍ പറയുന്നു. അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ബിജെപി നേതാക്കള്‍ നാവിനെ നിയന്ത്രിക്കണമെന്നും താരം പറഞ്ഞു.
ബിജെപി അനുഭാവിയായ അനുപം ഖെര്‍ ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഷാരൂഖിനെക്കുറിച്ച് അനാവശ്യം പറയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു. ട്വിറ്ററിലൂടെയാണ് അനുപം ഖെര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയ പ്രതീകം
ഷാരൂഖ് ഖാന്‍ ദേശീയ പ്രതീകമാണെന്നു അനുപം ഖെര്‍ ട്വീറ്റ് ചെയ്തു. ഷാരൂഖ് ദേശ ദ്രോഹിയാണെന്നു പറഞ്ഞ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് അനുപം ഖെര്‍ താരത്തിനു പിന്തുണയുമായി എത്തിയത്.

ബിജെപി നാവിനെ നിയന്ത്രിക്കണം
ഷാരൂഖിന്റെ ദേശീയതയെ ചോദ്യം ചെയ്യുന്ന ബിജെപി നേതാക്കള്‍ നാവിനെ നിയന്ത്രിക്കണമെന്നും അനുപം ഖെര്‍ പറഞ്ഞു.

അനാവശ്യം
ഷാരൂഖിനെതിരെ അനാവശ്യം പറയുന്നത് അവസാനിപ്പിക്കണമെന്നും അനുപം ഖെര്‍ ആവശ്യപ്പെടുന്നു.

അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നതിനെതിരെ
പ്രതിഷേധമറിയിച്ച് അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് അനുപം ഖെര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിനു ഒരു ഭീഷണിയുമില്ലെന്നും നരേന്ദ്ര മോദി സര്‍ക്കാരിനോട് എതിര്‍പ്പുള്ളവരുടെ പ്രതിഷേധമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്
രാജ്യത്ത് നടക്കുന്ന ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുപം ഖെറും സംഘവും ശനിയാഴ്ച രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ കാണും. അനുപം ഖെറും മറ്റ് ബോളിവുഡ് പ്രമുഖരും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നു നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications