കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് അനുരാഗ് കശ്യപ്; എത്ര രൂപക്കാണ് നിങ്ങളെ വില്ക്കാന് വെച്ചിരിക്കുന്നത്
ദില്ലി: ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് 2016 ല്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ കനയ്യകുമാര്‍ ഉള്‍പ്പടേയുള്ളവരെ വിചാരണ ചെയ്യാന്‍ അനുമതി നല്കിയ ദില്ലി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ വലിയ തോതിലുള്ള എതിര്‍പ്പാണ് ഉയര്‍ന്നു വരുന്നത്. കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, സംവിധായകന് അനുരാഗ് കശ്യപ് തുടങ്ങിയവര്‍ തീരുമാനത്തില്‍ ആംആദ്മി സര്‍ക്കാറിനേയും മുഖ്യമന്ത്രി കെജ്രിവാളിനേയും നിശിതമായി വിമര്‍ശിക്കുന്നു.
നട്ടെല്ല് ഇല്ലാത്തവന് എന്ന് പറഞ്ഞാല്‍ അത് കെജ്രിവാളിന് പ്രസംശയാവുകയേ ഉള്ളു എന്നായിരുന്നു അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

എന്ത് പറയാനാണ്
ട്വിറ്ററിലൂടെയായിരുന്നു ദില്ലി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ അനുരാഗ് കശ്യപ് രംഗത്ത് എത്തിയത്. 'മഹാനായ അരവിന്ദ് കെജ്രിവാള് ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അത് നിങ്ങള്‍ക്കൊരു അധികപ്രശംസയാകും. നിങ്ങളും ആംആദ്മി പാർട്ടിയും അസ്തിത്വമില്ലാത്തവരാണ്. എത്ര രൂപയ്ക്കാണ് നിങ്ങൾ സ്വയം വിൽക്കാൻ വച്ചിരിക്കുന്നത്'- അനുരാഗ് ട്വിറ്ററില്‍ കുറിച്ചു

പി ചിദംബരം
രാജ്യദ്രോഹം സംബന്ധിച്ച കേസുകളില്‍ ദില്ലി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനേക്കാള്‍ അജ്ഞരാണെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും അഭിപ്രായപ്പെട്ടത്.
ഐപിസി 124 എ, 120 ബി വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളില്‍ കനയ്യ കുമാറിനേയും മറ്റുള്ളവരേയും വിചാരണ ചെയ്യാന്‍ അനുമതി നല്കിയ ദില്ലി സര്‍ക്കാറിന്റെ നടപടിയെ ശക്തമായി തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പ്രതികരണം
അതേസമയം, വിചാരണക്ക് അനുമതി നൽകിയ ഡൽഹി സർക്കാർ നടപടി സ്വാഗതാർഹമെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. അനുമതി നല്‍കാനുള്ള തീരുമാനം ഇത്രയും വൈകിച്ചതില്‍ ദില്ലി സര്‍ക്കാറിനെ ബിജെപി നേതൃത്വം കുറ്റപ്പെടുത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്നായിരുന്നു ആംആദ്മി ഇത്രയും കാലം അവര്‍ അഭിപ്രായപ്പെട്ടതെന്നും ബിജെപി ആരോപിച്ചു.

ആനന്ദ് പട്വര്ധന്
കെജ്രിവാള് അദ്ദേഹത്തിന്റെ ആത്മാവിനെ സാത്താന് വില്‍ക്കുകയാണെന്നായിരുന്നു ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്വര്ധന് വിമര്‍ശിച്ചത്. കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഫാസിസ്റ്റുകള്‍ക്ക് അനുവാദം നല്‍കുകയാണ് അദ്ദേഹമെന്നും ആനന്ദ് പട്വര്ധന് ഫേസ്ബുക്കില്‍ കുറിച്ചു.

കനയ്യ കുമാറിന്റെ പ്രതികരണം
ദില്ലി സര്‍ക്കാറിന് നന്ദിയെന്നായിരുന്നു കേസ് വിചാരണയ്ക്ക് വിടാനുള്ള തീരുമാനത്തോടുള്ള കനയ്യ കുമാറിന്റെ പ്രതികരണം. തന്റെ വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ എത്രയും വേഗത്തില്‍ കോടതിയില്‍ നിയമപ്രകാരം നടത്തണമെന്നും കനയ്യ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ കനയ്യകുമാറിന്റെ പ്രതികരണം

വിശദീകരണം
വിചാരണ അനുമതി കൊടുത്ത തീരുമാനത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമാവുമ്പോഴും വിചാരണ ചെയ്യാന്‍ കൊടുത്ത അനുമതി പിന്‍വലിക്കില്ലെന്നാണ് ആംആദ്മി പാര്‍ട്ടി നേതൃത്വം അറിയിക്കുന്നത്. പാര്‍ട്ടി വക്താവും എംഎല്‍എയുമായ രാഘവ് ചദ്ധയാണ് ദില്ലി സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിയത്.

തീരുമാനം
ദില്ലി സര്‍ക്കാറിന്റെ നിയമ വകുപ്പ് വളരെ ശ്രദ്ധയോടെ വിഷയം പഠിച്ചിട്ടുണ്ട്. അതിന് ശേഷമാണ് തങ്ങളുടെ അഭിപ്രായം അവര്‍ ആഭ്യന്തര വകുപ്പിനെ അറിയിച്ചത്. പ്രതികളെ വിചാരണ ചെയ്യുന്നതിനെ കുറിച്ച് തീരുമാനം എടുക്കേണ്ടത് ജുഡീഷ്യറിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരോപണം
2016ല്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരിക്കെ അഫ്സല് ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു കനയ്യ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണം. അന്നത്തെ വിദ്യാര്‍ത്ഥി യൂണിന് അധ്യക്ഷനായിരുന്നു കനയ്യ കുമാര്‍. കനയ്യ കുമാറിന് പുറമെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ആക്കിബ് ഹുസൈന് എന്നിവരെ വിചാരണ ചെയ്യാനുള്ള അനുമതിയാണ് ദില്ലി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയത്.

വ്യാജം
നേരത്തെ കനയ്യ അടക്കമുള്ളവര്‍ക്കെതിരായ ആരോപണത്തിന് അടിസ്ഥാനമാക്കിയിരുന്ന സീ ടിവി സംപ്രേഷണം ചെയ്ത വീഡിയോ ടേപ്പ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് വ്യാജ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് സീ ന്യൂസ്, ന്യൂസ് എക്സ്, ടൈംസ് ന്യൂസ് എന്നീ വാര്‍ത്ത ചാനലുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications