കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതൊരു ദീർഘമായ പോരാട്ടമാണ്, ക്ഷമയാണ് ആയുധം, അനുരാഗ് കശ്യപ് ജാമിയ മിലിയയിൽ

Google Oneindia Malayalam News

ദില്ലി: ജാമിയ മിലിയയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സംവിധായകൻ അനുരാഗ് കശ്യപ്. താൻ പൗരത്വ നിയമ ഭേദഗതിയേയും എൻആർസിയേയും പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞ അനുരാഗ് ഇത് ക്ഷമയുടെ പോരാട്ടമാണെന്നും പ്രതീക്ഷ നഷ്ടപ്പെടാതെ മുന്നോട്ട് പോകണമെന്നും വിദ്യാർത്ഥികളോട് പറഞ്ഞു.

ആപ്പ് ദേശീയ തലത്തിലേക്ക്... സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പുകളിലും മത്സരിക്കും, തീരുമാനം ഇങ്ങനെആപ്പ് ദേശീയ തലത്തിലേക്ക്... സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പുകളിലും മത്സരിക്കും, തീരുമാനം ഇങ്ങനെ

ഇത് ജാമിയയിലെ തന്റെ ആദ്യ സന്ദർശനമാണ്. മാസങ്ങൾക്ക് മുമ്പ് നമ്മൾ മരിച്ചുവെന്നാണ് തോന്നിയത്. എന്നാൽ ഇവിടെയെത്തിയപ്പോൾ ജീവൻ വച്ചതുപോലെ തോന്നി. ഇവിടെ നിന്നുളള പ്രതിഷേധം രാജ്യവ്യാപകമായി. ഇതൊരു നീണ്ട പോരാട്ടമാണ്. ഒന്നോ രണ്ടോ ദിവസം മതിയാകില്ല. നമ്മുടെ ചോദ്യത്തിന് മറുപടി ലഭിക്കും വരെ പോരാട്ടം തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

anurag

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ബോളിവുഡിലെ മുൻനിര താരങ്ങൾ അടക്കം മൗനം പാലിച്ചപ്പോൾ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തിയ ആളാണ് അനുരാഗ് കശ്യപ്. ' പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തിൽ നിങ്ങൾ തനിച്ചല്ല, ഞങ്ങളെല്ലാവരും നിങ്ങൾക്കൊപ്പം ഉണ്ടാകും. മറ്റുള്ളവർ എന്തുകൊണ്ടാണ് പിന്തുണയുമായി മുന്നോട്ട് വരാത്തത് എന്ന് നിങ്ങൾ സംശയിച്ചേക്കാം. എന്നാൽ അവർ നിശബ്ദമായി നിങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്'- അനുരാഗ് കശ്യപ് പറഞ്ഞു.

English summary
Anurag Kashyap at Jamia milia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X