കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'2013 ആഗസ്റ്റിൽ ഇന്ത്യയിൽ ആയിരുന്നില്ല' ലൈംഗികാരോപണത്തിൽ അനുരാഗിന്റെ മൊഴി,നടിയുടെ ആരോപണം തള്ളി!!

Google Oneindia Malayalam News

മുംബൈ: ലൈംഗികാരോപണക്കേസിൽ പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. കഴിഞ്ഞ ആഴ്ച കേസെടുത്തതിന് പിന്നാലെയാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിരസിച്ച് അനുരാഗ് കശ്യപ് പ്രസ്താവന പുറത്തിറക്കുകയായിരുന്നു. അനുരാഗ് കശ്യപിന്റെ വീട്ടിൽ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയായെന്ന ആരോപണമാണ് നടി ഉന്നയിച്ചിട്ടുള്ളത്.

ദാ വരുന്നു, എട്ടിന്റെ പണി! ഐ ഫോൺ 'ലക്കി ഡ്രോയി'ൽ രമേശ് ചെന്നിത്തലയെ ട്രോളി കെകെ രാഗേഷ്ദാ വരുന്നു, എട്ടിന്റെ പണി! ഐ ഫോൺ 'ലക്കി ഡ്രോയി'ൽ രമേശ് ചെന്നിത്തലയെ ട്രോളി കെകെ രാഗേഷ്

 ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ നിരസിച്ചിട്ടുള്ള അനുരാഗ് കശ്യപ് ഇവ നുണയാണെന്നാണ് മൊഴിയിൽ വ്യക്തമാക്കിയത്. 2013ൽ വീട്ടിൽ വെച്ച് അനുരാഗ് കശ്യപ് പീഡിപ്പിച്ചുവെന്നാണ് വ്യാഴ്ച നൽകിയ പരാതിയിൽ നടി ആരോപിക്കുന്നത്. ഇക്കാര്യം കാണിച്ച് വെർസോവ പോലീസ് സ്റ്റേഷനിലാണ് നടി പരാതി നൽകിയത്. തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. അനുരാഗ് കശ്യപിന് പുറമേ മറ്റ് മൂന്ന് പേരുടെ പേരുകളും നടി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

 ശ്രീലങ്കയിലെന്ന്

ശ്രീലങ്കയിലെന്ന്

തന്റെ ചിത്രങ്ങളിലൊന്നിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി 2013 ആഗസ്റ്റിൽ താൻ ശ്രീലങ്കയിലായിരുന്നുവെന്നാണ് അനുരാഗ് കശ്യപ് ചൂണ്ടിക്കാണിക്കുന്നത്. ഇത് തെളിയിക്കുന്ന രേഖകളും അനുരാഗ് കശ്യപ് സമർപ്പിച്ചിരുന്നു. നടി തനിക്കെതിരെ ഉന്നയിച്ചിട്ടുള്ള എല്ലാ ആരോപണങ്ങളും അനുരാഗ് കശ്യപ് ആദ്യം തന്നെ നിരസിച്ചിട്ടുണ്ട്. അനുരാദ് കശ്യപിനെ പ്രതിനിധീകരിച്ച് അഭിഭാഷക പ്രിയങ്ക ഖിമാനി പ്രസ്താവന പുറത്തിറക്കിയത്.

മറ്റ് ലക്ഷ്യങ്ങളെന്ന്

മറ്റ് ലക്ഷ്യങ്ങളെന്ന്

അനുരാഗ് കശ്യപിനെ അപകീർത്തിപ്പെടുത്തുന്നതിനായാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചിട്ടുള്ളത്. അതേ തനിക്കെതിരെ പരാതി ഉന്നയിക്കുന്നതിന് സമയം ഇതിന് കാലതാമസം നേരിട്ടുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പരാതി വ്യാജമാണെന്നും ഇക്കാര്യം വെളിപ്പെട്ടുവെന്നും നടൻ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. എഫ്ഐആറിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണം. വ്യാജ ആരോപണങ്ങൾ ഉയർന്നതോടെ തനിക്കും കുടുംബത്തിനും ആരാധകർക്കും വിഷമമുണ്ടാക്കിയെന്നും അനുരാഗ് പറയുന്നു. ക്രിമിനൽ നീതിന്യായ വ്യവസ്ഥ ദുരുപയോഗം ചെയ്തതിനും മീടു ക്യാമ്പെയിനിനെ മറ്റ് ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് നടി അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുകയും പരാതി നൽകുകയും ചെയ്ത്.

 മൊഴി രേഖപ്പെടുത്തി

മൊഴി രേഖപ്പെടുത്തി

വ്യാഴാഴ്ച മുംബൈയിലെ വെർസോവ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷമാണ് അനുരാഗ് കശ്യപിനെ പോലീസ് ലൈംഗിക ആരോപണക്കേസിൽ ചോദ്യം ചെയ്യുന്നത്. അനുരാഗ് കശ്യപിന്റെ അഭിഭാഷകയുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തത്. ഏഴ് ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് നടി മുന്നറിയിപ്പ് നൽകിയിരുന്നു. ട്വീറ്ററിൽ പുറത്തിറക്കിയ വീഡിയോയിലാണ് നടി ആദ്യം അനുരാഗ് കശ്യപിനെതിരെ ആരോപണമുന്നയിച്ചിട്ടുള്ളത്.

 അറസ്റ്റ് വേണമെന്ന്

അറസ്റ്റ് വേണമെന്ന്

രാജ്യസഭാ എംപിയും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തവാലക്കൊപ്പം കഴിഞ്ഞ ദിവസം നടി മഹാരാഷ്ട്ര ഗവർണർ ബിഎസ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യണമെന്നും നടിയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകണമെന്നുമുള്ള ആവശ്യങ്ങളെയും പിന്തുണച്ചുകൊണ്ടാണ് അത്തവാലെ രംഗത്തെത്തിയിട്ടുള്ളത്. നടിയുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകണമെന്നും തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അത്തവാലെ വ്യക്തമാക്കിയിരുന്നു.

English summary
Anurag Kashyap denies actress allegation, He was in Sri Lanka in Aug 2013
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X