• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഈ മൃഗത്തിന് നേരെ ചരിത്രം കാര്‍ക്കിച്ച് തുപ്പും'... അമിത് ഷായ്ക്കെതിരെ അനുരാഗ് കശ്യപ്

cmsvideo
  Anurag Kashyap's most stinging @ttack on Amit Shah | Oneindia Malayalam

  ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷക്കെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത് നിർമ്മാതാവ് അനുരാഗ് കശ്യപ്. ദില്ലിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രതിഷേധക്കാരനെ ബിജെപി അനുയായികൾ മർദ്ദിച്ചുവെന്നാരോപിച്ചാണ് അദ്ദേഹത്തിന്റെ വിമർശനം. റ്ററിലൂടെ ആയിരുന്നു കശ്യപിന്റെ രൂക്ഷ പ്രതികരണം. ആഭ്യന്ത്രമന്ത്രിക്കെതിരെ രൂക്ഷ വിമർശനം തന്നെയാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

  അമിത് ഷായെ മൃഗം എന്ന് വിശേഷിപ്പിച്ച കശ്യപ്, ചരിത്രം ഇയാള്‍ക്ക് മേല്‍ കാര്‍ക്കിച്ച് തുപ്പുമെന്നാണ് അദ്ദേഹം പറഞ്ഞത്. ട്വിറ്ററിലൂടെ ആയിരുന്നു കശ്യപിന്റെ രൂക്ഷ പ്രതികരണം. "ഞങ്ങളുടെ ആഭ്യന്തരമന്ത്രി ഒരു ഭീരുവാണ്. അയാളുടെ പോലീസ്, കൂലിക്കെടുത്ത കുറെ ക്രിമിനലുകള്‍, സ്വന്തം സൈന്യം, ഇതൊക്കെയുണ്ടായിട്ടും അയാൾ സ്വന്തം സുരക്ഷ വർധിപ്പിക്കുകയും നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. അല്‍പ്പത്തരത്തിന്റെയും അപകര്‍ഷതയുടെയും പരിധി ലംഘിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അത് അമിത് ഷാ ആണ്. ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പും. " എനന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

  ബിജെപിയും എബിവിപിയും തീവ്രവാദികൾ

  ബിജെപിയും എബിവിപിയും തീവ്രവാദികൾ

  ബിജെപിക്കും ആർഎസ്എസിനും എതിരെ ഇതിനു മുമ്പും അനുരാഗ് കശ്യപ്പ് വിമർശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷായും അവരുടെ സംഘടനകളായ ബിജെപിയും എബിവിപിയും തീവ്രവാദികളാണെന്ന് ഈ മാസം ആദ്യം കശ്യപ് പറഞ്ഞിരുന്നു. "അമിത് ഷായും നരേന്ദ്ര മോദിയും നിങ്ങളും നിങ്ങളുടെ ബിജെപിയും എബിവിപിയും തീവ്രവാദികളാണെന്ന് പറയുന്നതിൽ എനിക്ക് ലജ്ജയില്ല." എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എ‌ബി.വി.പിക്കാരെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘം ഗുണ്ടകള്‍ ജെ‌എൻ‌യു കാമ്പസില്‍ പ്രവേശിച്ച് വലിയ തോതിൽ അക്രമം നടത്തിയതിന് ശേഷമായിരുന്നു ഈ ട്വീറ്റ്.

  യുവാക്കൾക്ക് ക്രൂര മർദ്ദനം

  യുവാക്കൾക്ക് ക്രൂര മർദ്ദനം

  ഇതിന് പിന്നാലെയാണ് വീണ്ടും അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ് രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് അമിത് ഷാ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യുവാക്കള്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ ക്രൂര മര്‌ദ്ദനത്തിനാണ് ഇരയായത്. ഡല്‍ഹിയിലെ ബാബര്‍പുരില്‍ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം.

  ഒടുവിൽ അമിത് ഷാ ഇടപെട്ടു

  ഒടുവിൽ അമിത് ഷാ ഇടപെട്ടു

  അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതിനിടെ ഒര കൂട്ടം യുവാക്കള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ സമീപത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ യുവാക്കളെ മര്‍ദിക്കാനാരംഭിച്ചു. ഒടുവില്‍ അമിത് ഷാ നേരിട്ട് ഇടപെട്ടു, യുവാക്കളെ പിടിച്ചമാറ്റാന്‍ സുരക്ഷാജീവനക്കാരോട് നിര്‍ദേശിക്കുകയായിരുന്നു.

  കലാപം ഉണ്ടാക്കാൻ ശ്രമം

  കലാപം ഉണ്ടാക്കാൻ ശ്രമം

  രാജ്യതലസ്ഥാനത്ത് കലാപം നടത്താന്‍ ശ്രമിക്കുന്നവരെ ആം ആദ്മി പാര്‍ട്ടി പിന്തുണയ്ക്കുന്നുവെന്ന് പിന്നീട് നടത്തിയ പ്രസംഗത്തില്‍ അമിത് ഷാ ആരോപിച്ചു. പൗരത്വനിയമഭേദഗതിയെ തെറ്റായി വ്യാഖ്യാനിക്കാനാണ് കോണ്‍ഗ്രസും ആം ആദ്മിയും ശ്രമിക്കുന്നത്. അവർ വീണ്ടും അധികാരത്തിൽ എത്തിയാൽ ദില്ലി ഒരിക്കലും സുരക്ഷിതമായിരിക്കില്ലെന്നും അമിത് ഷാ പ്രസംഗത്തിൽ പറഞ്ഞു.

  ദില്ലിയെ ലോകോത്തര നിലവാരത്തിലെത്തിക്കും

  ബിജെപി അധികാരത്തിലേറിയാൽ ദില്ലിയെ ലോകോത്തര നിലവാരമുള്ള നഗരങ്ങിലൊന്നാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വാഗ്ദാനം നടപ്പിലാക്കിയില്ലെങ്കിൽ ആർക്കു വേണെങ്കിലും വന്ന് തന്റെ ചെവിക്ക് പിടിച്ച് ചോദ്യം ചെയ്യാമെന്നും ഷാ കൂട്ടിച്ചേർത്തു. ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന അമിത് ഷാ, എല്ലാ അവസരങ്ങളിലും കെജ്രിവാളിനെതിരെയും ആപ്പ് സർക്കാരിനെതിരെയും രൂക്ഷവിമർശനങ്ങളാണ് ഉന്നയിക്കുന്നത്. കള്ളത്തരങ്ങളും പൊള്ള വാഗ്ദാനങ്ങളും നൽകുന്നത് സംബന്ധിച്ച ഒരു സർവേ നടന്നാൽ അതിൽ കെജ്രിവാൾ സർക്കാർ ആദ്യ സ്ഥാനത്തു തന്നെയെത്തുമെന്നാണ് വിമർശിക്കുന്നത്. ഏതുവിധേനയും ഡൽഹിയിൽ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

  English summary
  Anurag Kashyap’s most stinging attack on Amit Shah yet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X