കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികാരോപണം: അനുരാഗ് കശ്യപിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പോലീസ്, ഉപദ്രവിക്കുന്നുവെന്ന് അഭിഭാഷകൻ

Google Oneindia Malayalam News

മുംബൈ: ലൈംഗിക കുറ്റകൃത്യക്കേസിൽ സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് പോലീസ്. മൊഴി രേഖപ്പെടുത്തുന്നതിനായി വ്യാഴാഴ്ച വെർസോവ പോലീസ് സ്റ്റേഷനിൽ ഹാജാരാവാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അഭിഭാഷകനൊപ്പം മുംബൈ പോലീസിനെ സമീപിച്ചിരുന്നു. അനുരാഗ് കശ്യപിനെതിരെയുള്ള അന്വേഷണം വേഗത്തിലാക്കി നടപടി സ്വീകരിച്ചില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് നടി മുന്നറിയിപ്പ് നൽകിയിരുന്നു.

നാവ് മുറിഞ്ഞു, നട്ടെല്ലൊടിച്ചു... ക്രൂരബലാത്സംഗം; മരിച്ചപ്പോഴും വെറുതെവിട്ടില്ല, പൊലീസ് ഒരുക്കിയ ചിതനാവ് മുറിഞ്ഞു, നട്ടെല്ലൊടിച്ചു... ക്രൂരബലാത്സംഗം; മരിച്ചപ്പോഴും വെറുതെവിട്ടില്ല, പൊലീസ് ഒരുക്കിയ ചിത

നിയമനടപടിയെന്ന്

നിയമനടപടിയെന്ന്

തനിക്കെതിരെ ഉയർന്നിട്ടുള്ള ലൈംഗികാരോപണം അടിസ്ഥാന രഹിതമാണെന്നുള്ള നിലപാടാണ് തുടക്കം മുതൽ തന്നെ അനുരാഗ് കശ്യപ് സ്വീകരിച്ചിട്ടുള്ളത്. അഭിഭാഷക പ്രിയങ്ക ഖിമാനി വഴി പ്രസ്താവന പുറത്തിറക്കിയ അനുരാഗ് കശ്യപ് സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. നടിയുടെ പരാതിയിൽ വെർസോവ പോലീസ് സ്റ്റേഷനിൽ അനുരാഗ് കശ്യപിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

എന്തുകൊണ്ട് ചെയ്യുന്നില്ല?

എന്തുകൊണ്ട് ചെയ്യുന്നില്ല?

പരാതി നൽകിയിട്ടുള്ളത് ഒരു സാധാരണക്കാരനെതിരെയോ ഒരു ഓട്ടോ ഡ്രൈവർക്കെതിരെയോ ആണ് പരാതി ലഭിച്ചിരുന്നതെങ്കിൽ പോലീസ് ഉടനടി അയാളെ മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തേനെയെന്നാണ് നടിയുടെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചത്. ഈ കേസിൽ പോലീസ് ഒരിഞ്ച് പോലും നീങ്ങിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. എന്തുകൊണ്ടാണ് പരാതി ലഭിച്ചിട്ടും അനുരാഗ് കശ്യപിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അഭിഭാഷകൻ ചോദിക്കുന്നു.

 നീതി ലഭിക്കുന്നില്ല?

നീതി ലഭിക്കുന്നില്ല?


ഇതുവരെയും അനുരാഗ് കശ്യപിനെ മൊഴിയെടുക്കുന്നതിനായി വെർസോവ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇരയായ നടിയ്ക്ക് എല്ലാദിവസവും സ്റ്റേഷനിലേക്ക് പോയി അന്വേഷണത്തിന്റെ ഭാഗമാകേണ്ടതായി വരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തന്നെ പീഡനത്തിനിരയാക്കിയ സ്ഥലം ഇരയായ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കായി നടിയെ വിളിപ്പിച്ച ശേഷം 6- 7 മണിക്കൂർ ഇരുത്തിയ ശേഷം തിരിച്ചയയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

 പോലീസ് സമീപനം

പോലീസ് സമീപനം

ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുന്നതിനായി രണ്ട് തവണ നടത്തിച്ചതായും നടിയുടെ അഭിഭാഷകൻ സാക്ഷ്യപ്പെടുത്തുന്നു. ആദ്യത്തെ തവണ ഓഷിവാര പോലീസ് പിന്നീട് വെർസോവ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അടുത്ത ദിവസം വെർസോവ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴും ഇതുതന്നെയാണ് അവസ്ഥ. അവർ ഞങ്ങളെ ഉപദ്രവിക്കുകയാണ് ചെയ്യുന്നതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
സംഘി ഗോസാമി കണ്ടം വഴി ഓടി | Oneindia Malayalam
 അറസ്റ്റ് വേണമെന്ന്

അറസ്റ്റ് വേണമെന്ന്

രാജ്യസഭാ എംപിയും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തവാലക്കൊപ്പം കഴിഞ്ഞ ദിവസം നടി മഹാരാഷ്ട്ര ഗവർണർ ബിഎസ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യണമെന്നും നടിയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകണമെന്നുമുള്ള ആവശ്യങ്ങളെയും പിന്തുണച്ചുകൊണ്ടാണ് അത്തവാലെ രംഗത്തെത്തിയിട്ടുള്ളത്. നടിയുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകണമെന്നും തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അത്തവാലെ വ്യക്തമാക്കിയിരുന്നു.

English summary
Anurag Kashyap summoned for questioning after allegation afrom actor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X