ഏഷ്യന്‍ ഗെയിംസ്: അരുണാചല്‍ കായിക താരങ്ങള്‍ക്ക് വിലക്ക്; ചൈനീസ് സന്ദര്‍ശനം റദ്ദാക്കി അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്നുള്ള കായിക താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിന് പ്രവേശനാനുമതി നിഷേധിച്ച ചൈനയുടെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ഗെയിംസിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള കായികമന്ത്രി ചൈനീസ് സന്ദർശനം ഇന്ത്യ റദ്ദാക്കി.
വുഷു താരങ്ങൾ ആയ നെയ്മാൻ വാങ്സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നിവർക്കാണ് ചൈനയിലേക്കുള്ള പ്രവേശനം നിഷേധിച്ചത്. തുടർന്നാണ് പ്രതിഷേധ സൂചകമായി കായിക അനുരാഗ് ഠാക്കൂറിന്റെ ചൈനീസ് സന്ദർശനം റദ്ദാക്കിയത്.

ടീമിലെ മറ്റ് ഏഴംഗങ്ങൾക്ക് പ്രവേശനാനുമതി നൽകിയ ചൈന അരുണാചൽ പ്രദേശിലെ കായിക താരങ്ങൾക്ക് മാത്രം ആണ് വിസ നൽകാതിരുന്നത്. ഇത്തരത്തിലുള്ള വേർതിരിവ് ഒരിക്കലും രാജ്യത്തിന് ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു
"ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിലേക്കുള്ള അംഗീകാരവും പ്രവേശനവും നിഷേധിച്ച് അരുണാചൽ പ്രദേശിൽ നിന്നുള്ള ചില ഇന്ത്യൻ കായികതാരങ്ങളോട് ചൈനീസ് അധികാരികൾ വിവേചനം കാണിച്ചതായി ഇന്ത്യൻ സർക്കാർ മനസ്സിലാക്കി.
ഞങ്ങളുടെ ദീർഘകാലവും സ്ഥിരതയുള്ളതുമായ നിലപാടിന് അനുസൃതമായി, വാസസ്ഥലത്തിന്റെയോ വംശീയതയുടെയോ അടിസ്ഥാനത്തിൽ ഇന്ത്യൻ പൗരന്മാരെ മാറ്റിനിർത്തുന്ന സമീപനത്തെ ഇന്ത്യ ശക്തമായി നിരാകരിക്കുന്നു. അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യവുമായ ഭാഗമാണ്," എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.












Click it and Unblock the Notifications