ഗോലി മാരോ പരാമര്‍ശം നടത്തിയിട്ടേയില്ല... നിങ്ങള്‍ നുണ പറയുകയാണ്, നിഷേധിച്ച് അനുരാഗ് താക്കൂര്‍!!!!
ദില്ലി: ദേശദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്ന മുദ്രാവാക്യം താന്‍ വിളിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം ശാസിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ എന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം ചോദിച്ചാല്‍ മതിയെന്നായിരുന്നു താക്കൂറിന്റെ മുന്നറിയിപ്പ്. സമ്പദ് ഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടെങ്കിലും നിങ്ങള്‍ ചോദിക്കൂ. ഇത് ഒരു മന്ത്രാലയവുമായി ബന്ധപ്പെട്ട വാര്ത്താസമ്മേളനമാണെന്ന് താക്കൂര്‍ പറഞ്ഞു.

ചണ്ഡീഗഡില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചത്. ആദായ നികുതി വകുപ്പ് വ്യാപാര സംഘടനകളുമായും വ്യാപാരികളുമായും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ എത്തിയത്. ഇതിനിടെയാണ് ദില്ലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അനുരാഗ് താക്കൂറിന്റെ റാലിയില്‍ ഉയര്‍ന്ന് കേട്ട ഗോലി മാരോ ദേശ് കി ഗദ്ദാരോ കോ എന്ന മുദ്രാവാക്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.
ഞാന്‍ എന്താണ് പറഞ്ഞത്. നിങ്ങള്‍ വെറും നുണയാണ് പറയുന്നത്. ഇതുകൊണ്ടാണ് മാധ്യമങ്ങള്‍ പല കാര്യങ്ങളും അറിയില്ലെന്ന് പറയുന്നത്. നിങ്ങള്‍ സ്വന്തം നിലവാരം ഉയര്‍ത്തണമെന്നും താക്കൂര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ താന്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും, അത് കോടതിയലക്ഷ്യമാകുമെന്നും താക്കൂര്‍ പറഞ്ഞു. അര്‍ധ സത്യങ്ങള്‍ അപകടകരമാണ്. അതുകൊണ്ട് പറഞ്ഞ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്നും താക്കൂര്‍ ആവശ്യപ്പെട്ടു.
ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച കാര്യങ്ങള്‍ എല്ലാം നുണയാണെന്ന് താക്കൂര്‍ ആവര്‍ത്തിച്ചു. അതേസമയം ദില്ലിയില്‍ കലാപമുണ്ടാക്കാന്‍ പ്രേരിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. എന്ത് വ്യക്തതയാണ് ഇതില്‍ കൂടുതല്‍ നിങ്ങള്‍ക്ക് വേണ്ടത്. കലാപം ആളിക്കത്തിക്കാന്‍ ശ്രമിച്ചവര്‍ക്കും, അതില്‍ പങ്കെടുത്തവര്‍ക്കുമെതിരെ ശക്തമായി നടപടി ഉണ്ടാവണമെന്നും താക്കൂര്‍ പറഞ്ഞു. ജനുവരി 27ന് നടന്ന റാലിയിലാണ് ദേശദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്ന മുദ്രാവാക്യം ഉയര്‍ന്നത്.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications