കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ മാറ്റിയാല്‍ മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപയുടെ നഷ്ടം

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: അമിതമായ ജലം ഉപയോഗിക്കുന്നെന്ന് കാട്ടി ഐപിഎല്‍ മഹാരാഷ്ട്രയില്‍ നിന്നും മാറ്റിയാല്‍ സംസ്ഥാനത്തിന 100 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. കഴിഞ്ഞവര്‍ഷം ഐപിഎല്‍ ടൂര്‍ണമെന്റിനുശേഷം ബിസിസിഐ നടത്തിയ പഠനത്തിലാണ് ഇത്രയും തുക മഹാരാഷ്ട്രയ്ക്ക് ലഭിക്കുന്നെന്ന് കണ്ടെത്തിയതെന്ന് താക്കൂര്‍ പറയുന്നു.

60 ലക്ഷം ലിറ്റര്‍ ജലം പിച്ച് നനയ്ക്കാനായി ബിസിസിഐ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നരേന്ദ്ര ഫട്‌നവിസ് നടപടിയെടുക്കുമെന്ന് കോടതിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഐപിഎല്‍ സംസ്ഥാനത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

anurag-thakur

എന്നാല്‍, മത്സരങ്ങള്‍ മാറ്റുന്നത് സംസ്ഥാനത്തെ സംബന്ധിച്ച് വിഡ്ഡിത്തമായ തീരുമാനമായിരിക്കുമെന്ന് അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ഇത്രയും തുക മത്സരങ്ങളിലൂടെ ലഭിക്കുമ്പോള്‍ അവ ശരിയായ രീതിയില്‍ വിനിയോഗിച്ച് വരള്‍ച്ച പ്രദേശത്തെ ദുരിതം അകറ്റാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് അനുരാഗ് താക്കൂര്‍ ചൂണ്ടിക്കാട്ടുന്നു.

വരള്‍ച്ച ബാധിച്ച ഗ്രാമങ്ങളെ ദത്തെടുക്കാനും ബിസിസിഐ ഒരുക്കമാണെന്ന് താക്കൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 12ന് ബോംബെ ഹൈക്കോടതിയില്‍ ബിസിസിഐ വിശദീകരണം നല്‍കുന്നുണ്ട്. ഏതാണ്ട് 18 മാച്ചുകളാണ് പുതിയ സീസണില്‍ മഹാരാഷ്ട്രയില്‍ നടക്കേണ്ടത്. മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍. സംസ്ഥാനത്തെ പലഭാഗത്തും വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ജനങ്ങള്‍ ഒരു ഗ്ലാസ് ജലത്തിനുപോലും കഷ്ടപ്പെടുമ്പോള്‍ പിച്ച് നനയ്ക്കാന്‍ വെള്ളം കളയുന്നത് ശരിയാണോ എന്നതാണ് കോടതിയുടെ ചോദ്യം.

English summary
Anurag Thakur satys Maharashtra stand to lose Rs 100 Cr if IPL is shifted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X