അനുഷ്ക- വിരാട് ദമ്പതികൾക്ക് പെൺകുഞ്ഞ്: നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ആശംസകൾക്കും നന്ദിയെന്ന് കോലി
മുംബൈ: സിനിമാ ലോകവും ക്രിക്കറ്റ് ലോകവും ഒരുപോലെ കാത്തിരുന്ന സന്തോഷ വാർത്ത പുറത്ത്. സിനിമാ താരവും ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശർമ പെൺകുഞ്ഞിന് ജന്മം നൽകി. അനുഷ്ക ശർമ്മ കുഞ്ഞിന് ജന്മം നൽകിയതായി വിരാട് കോഹ്‌ലിയും വിരാട് കോഹ്‌ലി ട്വിറ്ററിലാണ് അറിയിച്ചത്.

പ്രാർത്ഥനകൾക്ക് നന്ദി
"ഇന്ന് ഉച്ചയ്ക്ക് ശേഷം ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. അക്കാര്യം നിങ്ങളുമായി പങ്കുവെക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ആശംസകൾക്കും ഞങ്ങൾ എല്ലാവരോടും നന്ദി പറയുന്നു. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ ഈ പുതിയ അധ്യായം ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് ഭാഗ്യമുണ്ടെന്ന് തോന്നുന്നു. ഈ സമയത്ത് നിങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സ്നേഹം എന്നായിരുന്നു വിരാട് ട്വിറ്ററിൽ കുറിച്ചത്.

കൊറോണിയൽ
അനുഷ്ക ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും കുഞ്ഞിനെ കൊറോണിയൽ എന്ന് വിളിക്കും. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഇന്ത്യയിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനിടെയാണ് അനുഷ്ക ഗർഭം ധരിച്ചത്. കാലഘട്ടത്തിലാണ് കുട്ടി ഗർഭം ധരിച്ചത്. ഈ കാലയളവിൽ ഗർഭം ധരിച്ചതിനാൽ ഇക്കാലയളിൽ ജനിക്കുന്ന തലമുറയെ കുട്ടികളെ കൊറോണിയൽ എന്നാണ് വിളിക്കുന്നത്. കുഞ്ഞുങ്ങളെ കോവിഡ്-കുട്ടികൾ എന്നും വിളിക്കും.

ഞങ്ങൾ മൂന്നുപേർ
2020 ഓഗസ്റ്റിലാണ് തങ്ങൾ 2021ൽ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും പ്രഖ്യാപിച്ചത്. അതിൽ അനുഷ്ക കറുത്ത പൊൽക്ക ഡോട്ട് വസ്ത്രം ധരിച്ച് വിരാട് പുറകിൽ നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് ഇരുവരും ആരാധകരെ സന്തോഷവാർത്തയറിയിച്ചത്. "പിന്നെ, ഞങ്ങൾ മൂന്നുപേർ എന്ന അടിക്കുറിപ്പോടൊണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിന് പിന്നാലെ അനുഷ്കയുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കാറുണ്ട്. 2020 ഓഗസ്റ്റിലാണ് അനുഷ്ക ശർമ ഗർഭം ധരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഷ്ക ശർമ്മ ഗർഭകാലത്ത് ആസ്വദിച്ച ഭക്ഷണത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഞായറാഴ്ച സിന്ധി ബ്രഞ്ച് ആസ്വദിക്കുന്ന ഫോട്ടോയും പങ്കുവെച്ചിരുന്നു. കഴിഞ്ഞയാഴ്ച അനുഷ്ക തന്റെ വളർത്തുമൃഗത്തോടൊപ്പമുള്ള ഫോട്ടോയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

വിവാഹം ഇറ്റലിയിൽ
2017 ഡിസംബറിൽ ഇറ്റലിയിലെ ടസ്കാനിയിൽ വെച്ചായിരുന്നു അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും വിവാഹിതരായത്. അനുഷ്ക, വിരാട് എന്നിവരെ കൂടാതെ കരീന കപൂർ ഖാൻ, സെയ്ഫ് അലി ഖാൻ എന്നിവരും ഈ വർഷം തങ്ങളുടെ മക്കൾക്കായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇരുവരും ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്. .
കുഞ്ഞുങ്ങളെത്തും...
— Virat Kohli (@imVkohli) January 11, 2021












Click it and Unblock the Notifications