ശിഖര്‍ ധവാന്റെ ഭാര്യക്ക് ജിമ്മില്‍ പരിശീലനം നല്‍കുന്നത് കോഹ്ലിയുടെ ഭാര്യ അനുഷ്‌ക
മുംബൈ: സൗത്ത് ആഫ്രിക്കയില്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റന്‍ ഭര്‍ത്താവിനൊപ്പം കുറച്ച് സമയം ചെലവാക്കിയ ശേഷം തന്റെ തിരക്കുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അനുഷ്‌ക ശര്‍മ്മ. വിരാട് കോഹ്‌ലിയെ കേപ്ടൗണില്‍ ആദ്യ ടെസ്റ്റിന്റെ തലവേദനയില്‍ ഉപേക്ഷിച്ചാണ് അനുഷ്‌ക മടങ്ങിയത്. വിവാഹത്തിന് ശേഷം പെട്ടെന്ന് തന്നെ ഇന്ത്യന്‍ ടീമിന്റെ ഉത്തരവാദിത്വത്തിലേക്ക് മടങ്ങേണ്ടിയിരുന്നതിനാല്‍ സൗത്ത് ആഫ്രിക്കന്‍ ട്രിപ്പ് നവദമ്പതികള്‍ പ്രയോജനപ്പെടുത്തുകയായിരുന്നു.
ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലെ ചതിക്കുഴികള്‍; രഹസ്യഭാഗങ്ങള്‍ കാണണമെന്ന്, നമ്യയുടെ പോസ്റ്റ് വൈറല്‍
ഇന്ത്യന്‍ ടീമില്‍ അംഗമായ ശിഖര്‍ ധവാനും ഭാര്യ അയിഷയുമാണ് താരദമ്പതികളുടെ അടുപ്പക്കാരെന്നാണ് സോഷ്യല്‍ മീഡിയയിലെ ഫോട്ടോ ഷെയറിംഗ് വ്യക്തമാക്കുന്നത്. സൗത്ത് ആഫ്രിക്കയില്‍ ഇരുകുടുംബങ്ങളുടെയും കറക്കം ഒരുമിച്ചായിരുന്നു. മകള്‍ക്കൊപ്പം ജിമ്മില്‍ പരിശീലനം നടത്തുമ്പോള്‍ കൂടെ അനുഷ്‌ക ശര്‍മ്മ കൂടി നില്‍ക്കുന്ന ചിത്രങ്ങള്‍ അയിഷ ട്വീറ്റ് ചെയ്തിരുന്നു. 'ഒരുമിച്ച് പരിശീലനം നടത്തുന്ന സുഹൃത്തുക്കള്‍ എന്നും ഒരുമിച്ചുണ്ടാകും. പാര്‍ട്ണറെ മിസ് ചെയ്യും' എന്നായിരുന്നു അയിഷയുടെ കുറിപ്പ്.
ഇതോടെയാണ് ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ വിയര്‍ക്കുമ്പോള്‍ അനുഷ്‌ക ശര്‍മ്മ തിരികെ നാട്ടിലേക്ക് വരുന്നതായി തിരിച്ചറിയുന്നത്. പ്രതീക്ഷിച്ചത് പോലെ ഞായറാഴ്ച താരം മുംബൈയില്‍ വന്നിറങ്ങി. അനുഷ്‌ക നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന പാരി എന്ന ചിത്രത്തിന്റെ തിരക്കുകളിലേക്ക് മടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഷാറൂഖിന്റെ സീറോ, വരുണ്‍ ധവാന്‍ ചിത്രം സുയി ദാഗ എന്നീ ചിത്രങ്ങളും അനുഷ്‌കയുടെ പോക്കറ്റിലുണ്ട്.