• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അനുഷ്‌കയ്ക്കും വിരാടിനും വക്കീല്‍ നോട്ടീസ്... അര്‍ഹാന്‍ സിംഗ് തിരിച്ചടിച്ചു, കോടതിയില്‍ പരിഹരിക്കുമോ

മുംബൈ: റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് യുവാവിന് ശകാരിച്ച ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും ഭര്‍ത്താവ് വിരാട് കോലിയും കുടുങ്ങിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇരുവര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസയച്ചിരിക്കുകയാണ് അര്‍ഹാന്‍ സിംഗെന്ന ആ യുവാവ്. തന്നെ പൊതു മധ്യത്തില്‍ നാണം കെടുത്തിയെന്നാണ് അര്‍ഹാന്‍ പറയുന്നത്. വീഡിയോയുടെ പേരില്‍ വലിയ വിവാദങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് നിയമപോരാട്ടം നടക്കാന്‍ പോകുന്നത്.

നേരത്തെ ഈ സംഭവത്തിന ്പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അനുഷ്‌ക ശര്‍മയ്ക്കും വിരാട് കോലിക്കും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. മാലിന്യം വലിച്ചെറിഞ്ഞയാളെ ശാസിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് അസഭ്യവര്‍ഷം ആരംഭിച്ചത്. സംഭവത്തിന് ശേഷം അര്‍ഹാന്‍ സിംഗ് അനുഷ്‌കയ്ക്ക് മാന്യതയില്ലെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു.

കളി കോടതിയിലേക്ക്....

കളി കോടതിയിലേക്ക്....

കാറില്‍ വച്ച് പ്ലാസ്റ്റിക് റോഡിലേക്കെറിഞ്ഞ യുവാവിനെയാണ് അനുഷ്‌ക ശര്‍മ ശകാരിച്ചത്. ഇതിന്റെ പേരിലാണ് ഇപ്പോള്‍ കോടതിയില്‍ പോകേണ്ട ഗതികേട് ഇവര്‍ക്കുണ്ടായിരിക്കുന്നത്. തന്റെ അനുവാദമില്ലാതെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യാന്‍ കോലിക്കും അനുഷ്‌കയ്ക്കും ആരാണ് അധികാരം നല്‍കിയതെന്ന് അര്‍ഹാന്‍ സിംഗ് ചോദിക്കുന്നു. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രധാനമായും ഉയര്‍ന്നത് ഇവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകണമെന്നായിരുന്നു.

അര്‍ഹാന്‍റെ വക്കീല്‍ നോട്ടീസ്

അര്‍ഹാന്‍റെ വക്കീല്‍ നോട്ടീസ്

അര്‍ഹാന്‍ പൊതുമധ്യത്തില്‍ തന്നെ അപമാനിച്ചതായി കാണിച്ച് ഇരുവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി കളി അവരുടെ കോടതിയിലാണെന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അര്‍ഹാന്‍ പറഞ്ഞു. കോലിയുടെയും അനുഷ്‌കയുടെയും മറുപടിക്കായി കാത്തിരിക്കുകയാണെന്ന് അര്‍ഹാന്‍ പറഞ്ഞു. അതേസമയം ഇവര്‍ മാപ്പുപറയണമെന്നാണ് അര്‍ഹാന്റെ ആവശ്യം. അതേസമയം കോലിയും അനുഷ്‌കയും ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

അനുഷ്‌കയ്‌ക്കെതിരെ ആക്ഷേപം

അനുഷ്‌കയ്‌ക്കെതിരെ ആക്ഷേപം

അനുഷ്‌കയ്ക്ക് സോഷ്യല്‍ മീഡിയയില്‍ കടുത്ത രീതിയിലുള്ള വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. അനുഷ്‌ക മാന്യതയില്ലാത്ത സ്ത്രീയാണെന്ന് അര്‍ഹാന്‍ ആരോപിച്ചിരുന്നു. തെരുവില്‍ ജീവിക്കുന്ന ഒരാളെ പോലെയാണ് അവര്‍ എന്നെ അധിക്ഷേപിച്ചത്. സംസാരിച്ച രീതിയും ശരിയായിരുന്നില്ല. മാന്യത സ്ത്രീകള്‍ക്കും ആവശ്യമാണ്. അത് കൂടിപ്പോയെന്ന് കരുതി അവര്‍ സൂപ്പര്‍ താരം അല്ലാതാവില്ലെന്നും അന്ന് അനുഷ്‌കയുടെ വായില്‍ നിന്ന് വന്ന വാക്കുകളാണ് പരിസരം മലിനമാക്കിയതെന്നും അര്‍ഹാന്‍ പറഞ്ഞിരുന്നു.

കുടുംബവും രംഗത്ത്

കുടുംബവും രംഗത്ത്

അര്‍ഹാന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. അര്‍ഹാന്റെ അമ്മ ഗീതാഞ്ജലി എലിസബത്ത് കടുത്ത ഭാഷയിലാണ് വിരാട് കോലിയെയും അനുഷ്‌കയെയും വിമര്‍ശിച്ചത്. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇരുവരും ശ്രമിച്ചതെന്നും തന്റെ മകന്റെ സ്വകാര്യതയിലാണ് ഇവര്‍ കടന്നുകയറിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു. എന്തുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ കോലി തന്റെ മകന്റെ മുഖം ബ്ലര്‍ ചെയ്യാതിരുന്നതെന്നും ഇവര്‍ ചോദിക്കുന്നു. എന്നാല്‍ തന്റെ മകന്‍ ഇവിടെ അഭിനന്ദനമര്‍ഹിക്കുന്നു. മോശമായ ഒരുവാക്ക് പോലും അവന്‍ അനുഷ്‌കയോട് പറഞ്ഞിട്ടില്ല. പക്ഷേ അവര്‍ അര്‍ഹാനെ പ്രകോപിപ്പിച്ചെന്ന് ഗീതാഞ്ജലി ആരോപിച്ചു.

ചില്ലറക്കാരനല്ല....

ചില്ലറക്കാരനല്ല....

അര്‍ഹാന്‍ ചില്ലറക്കാരനല്ലെന്നാണ് അടുത്തിടെ പുറത്തുവിട്ട ചിത്രങ്ങള്‍ തെളിയിക്കുന്നത്. 90കളിലെ ബാലതാരമായിരുന്നു അര്‍ഹാന്‍ സിംഗെന്നാണ് ഫോട്ടോയില്‍ നിന്ന് വ്യക്തമാകുന്നത്. ഇംഗ്ലീഷ് ബാബു ദേശി മോം എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ബാലതാരമായിട്ടാണ് അര്‍ഹാന്‍ അഭിനയിച്ചത്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് ഈ ചിത്രം പങ്കുവച്ചത്. 90കളിലെ പ്രശസ്തമായ ടിവി ഷോ ദേഖ് ഭായി ദേഖിലും അര്‍ഹാന്‍ അഭിനയിച്ചിട്ടുണ്ട്. മാധുരി ദീക്ഷിതിന്റെ ചിത്രത്തിലും അര്‍ഹാന്‍ അഭിനയിച്ചിട്ടുണ്ട്. രാജ എന്നാണ് ചിത്രത്തിന്റെ പേര്. ഇതിന് ശേഷം ഷാഹിദ് കപൂറിനൊപ്പം പാട്ശാലയിലാണ് അര്‍ഹാന്‍ അവസാനമായി അഭിനയിച്ചത്.

ജസ്‌നയുടെ സുഹൃത്തിനെ സംശയുണ്ടെന്ന് സഹോദരന്‍..... തെളിവുകളില്ല... നുണപരിശോധനയ്ക്കും തയ്യാര്‍!!

ഗവാസ്‌കറെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമം... എഡിജിപി വനിതാ പോലീസിനെ രംഗത്തിറക്കി, ഒന്നും നടന്നില്ല!

English summary
Anushka Sharma, Virat Kohli served legal notice by man scolded in littering video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X