കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ ഏത് ഇന്ത്യക്കാരനും ഇനി ഭൂമി വാങ്ങാം; പുതിയ ഭേദഗതി വരുത്തി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ഇതര ഭാഗങ്ങളിലുള്ളവര്‍ക്ക് കശ്മീരിലേക്ക് വഴി തുറന്ന് കേന്ദ്ര സര്‍ക്കാര്‍. ജമ്മു കശ്മീരില്‍ ഏത് ഇന്ത്യക്കാരനും സ്ഥലം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഈ മാറ്റം കേന്ദ്രം നടപ്പാക്കിയത്. കശ്മീരിന് മാത്രമുണ്ടായിരുന്ന 26 നിയമങ്ങള്‍ കേന്ദ്രം പിന്‍വലിച്ചു വിജ്ഞാപനം ഇറക്കി. ജമ്മു കശ്മീര്‍ ഡെവലപ്‌മെന്റ് ആക്ടിലെ 17ാം വകുപ്പ് പ്രകാരം കശ്മീരില്‍ സ്ഥരതാമസമുള്ളവര്‍ക്ക് മാത്രമേ സ്ഥലം വാങ്ങാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. ഈ വകുപ്പാണ് റദ്ദാക്കിയത്.

j

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 5നാണ് കശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ കേന്ദ്രം റദ്ദാക്കിയതും സംസ്ഥാന പദവി എടുത്തുകളഞ്ഞതും. ഇപ്പോഴാണ് കശ്മീരികളല്ലാത്തവര്‍ക്കും കശ്മീരില്‍ സ്ഥലങ്ങള്‍ സ്വന്തമായി വാങ്ങാമെന്ന വിജ്ഞാപനം ഇറക്കിയത്. കൃഷി ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് കൈമാറാന്‍ അനുവദിക്കില്ലെന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ മാറ്റങ്ങള്‍ വന്നതോടെ കശ്മീരിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്നാണ് കരുതുന്നത് എന്ന് മുന്‍ അഡ്വക്കേറ്റ് ജനറല്‍ മുഹമ്മദ് ഇസ്ഹാഖ് ഖാദിരി പറഞ്ഞു. നിയമ തടസങ്ങളെല്ലാം നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്

അതേസമയം, സര്‍ക്കാര്‍ വിജ്ഞാപനത്തിന് എതിരെ കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നു. കശ്മീരിനെ വില്‍ക്കാന്‍ വെച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല പറഞ്ഞു. അംഗീകരിക്കാന്‍ പറ്റാത്ത മാറ്റങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. പാവപ്പെട്ടവരാണ് കൂടുതല്‍ പ്രതിസന്ധി നേരിടുക എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നടി ഖുശ്ബു അറസ്റ്റില്‍; നിരോധനം ലംഘിച്ച് പ്രതിഷേധത്തിന് ശ്രമം, മനുസ്മൃതി വിവാദം കത്തുന്നുനടി ഖുശ്ബു അറസ്റ്റില്‍; നിരോധനം ലംഘിച്ച് പ്രതിഷേധത്തിന് ശ്രമം, മനുസ്മൃതി വിവാദം കത്തുന്നു

കശ്മീരിന് ഇപ്പോള്‍ സംസ്ഥാന പദവി ഇല്ല. കശ്മീരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. ജമ്മു കശ്മീരും ലഡാക്കും. കശ്മീര്‍ എന്നത് നിയമസഭയോട് കൂടിയ കേന്ദ്ര ഭരണ പ്രദേശമാകും. ലഡാക്കില്‍ ഭരണം കേന്ദ്രസര്‍ക്കാര്‍ നേരിട്ടാകും. കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. അതേസമയം കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഒമ്പതായി വര്‍ധിക്കുകയും ചെയ്തു.

കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് സിപിഎം കേരള ഘടകം; രണ്ട് ശത്രുക്കളുണ്ട്, നേരിടാന്‍ ശക്തി വേണംകോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് സിപിഎം കേരള ഘടകം; രണ്ട് ശത്രുക്കളുണ്ട്, നേരിടാന്‍ ശക്തി വേണം

Recommended Video

cmsvideo
America and India joining hands against china | Oneindia Malayalam

English summary
Any Indian can buy land in Kashmir and Ladakh; MHA issued Notification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X