കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയാവാന്‍ യോഗ്യതകളൊന്നും വേണ്ട, ഭൂരിപക്ഷം മാത്രം മതിയെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ!!

Google Oneindia Malayalam News

Recommended Video

cmsvideo
പ്രധാനമന്ത്രിയാവാന്‍ യോഗ്യതകളൊന്നും വേണ്ട, ശത്രുഘ്‌നന്‍ സിന്‍ഹ

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ശേഷം ആദ്യമായിട്ടാണ് സിന്‍ഹ ഇത്ര ശക്തമായി മോദി വിമര്‍ശിക്കുന്നത്. മോദി മാത്രമല്ല, നിരവധി പേര്‍ക്ക് പ്രധാനമന്ത്രിയാവാന്‍ യോഗ്യതയുണ്ടെന്നും, അഖിലേഷ് യാദവും മായാവതിയുമൊക്കെ പ്രധാനമന്ത്രിയാവാന്‍ യോഗ്യതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

1

അക്ഷയ് കുമാറിനൊപ്പം അദ്ദേഹം നടത്തിയ അഭിമുഖത്തെയും ശത്രുഘ്ന്‍ സിന്‍ഹ പരിഹസിച്ചു. റിഹേഴ്‌സല്‍ നടത്തി, തിരക്കഥ രചിച്ച അഭിമുഖമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യങ്ങള്‍ നേരത്തെ അറിയാമായിരുന്നുവെന്നും, അതിനനുസരിച്ചാണ് അദ്ദേഹം മറുപടി നല്‍കിയെന്നും സിന്‍ഹ ആരോപിച്ചു. അതേസമയം പ്രധാനമന്ത്രിയാവാന്‍ ഒരുപാട് യോഗ്യതകളൊന്നും വേണമെന്നില്ല. അത് ഭൂരിപക്ഷം ലഭിക്കുന്നതിനനുസരിച്ച് കിട്ടുന്ന ബഹുമതിയാണ്. എനിക്കോ നിങ്ങള്‍ക്കോ കൂടുതല്‍ എംപിമാരുടെ പിന്തുണയുണ്ടെങ്കില്‍ നമുക്കും പ്രധാനമന്ത്രിയാവാമെന്നും സിന്‍ഹ പറഞ്ഞു.

മുഖ്യമന്ത്രിയായി കഴിവ് തെളിയിച്ച ആര്‍ക്കും പ്രധാനമന്ത്രി പദത്തിന് അര്‍ഹതയുണ്ട്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് അതിനുള്ള യോഗ്യതയുണ്ട്. പക്ഷേ അദ്ദേഹം ബിജെപിക്കൊപ്പമാണ്. മായാവതിക്കും അഖിലേഷിനും അതിനുള്ള ശേഷിയുണ്ട്. അവര്‍ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി കഴിവ് തെളിയിച്ചവരാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. അതേസമയം മോദിക്ക് ഗുജറാത്ത് മുഖ്യമന്ത്രിയായതല്ലാതെ മറ്റെന്ത് യോഗ്യതയാണ് പ്രധാനമന്ത്രി പദത്തിലെത്താനായി ഉള്ളതെന്നും സിന്‍ഹ ചോദിച്ചു.

എന്നെ പോലുള്ള ബിജെപിയുടെ സാധാരണ പ്രവര്‍ത്താണ് മോദിയെ നേതാവാക്കിയത്. രാജ്യത്തുടനീളമുള്ള മോദി വിളികള്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്. ഇതെല്ലാം എനിക്കറിയാം. അതേസമയം തനിക്ക് മോദിയെ അഭിമുഖം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും, എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമുള്ള ഒരു അഭിമുഖമല്ല ഉദ്ദേശിക്കുന്നത്. അതുകൊണ്ട് മോദി ആ അഭിമുഖത്തിന് സമ്മതിക്കില്ലെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞഉ.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷം വരെ! പരമ്പരാഗത ഇടത് വോട്ടുകൾ രാഹുലിനെന്ന് യുഡിഎഫ്വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷം വരെ! പരമ്പരാഗത ഇടത് വോട്ടുകൾ രാഹുലിനെന്ന് യുഡിഎഫ്

English summary
anyone ruled a state is qualified for pm post shatrughan sinha jibe on modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X