കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ നയം എതിർക്കുന്ന ശബ്ദങ്ങളെ നശിപ്പിക്കുക; ലക്ഷ്യം പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കുക

ഒരു പ്രത്യയശാസ്ത്രം മാത്രം അടിച്ചേല്‍പിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നെന്നും രാഹുൽ പറഞ്ഞു.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: തങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്നവരെ കൊന്നൊടുക്കുന്ന് ശീലമാണ് ആർഎസ്എസിനും ബിജെപിക്കുമുള്ളതെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. മാധ്യമപ്രവർത്തകയും തീവ്രഹിന്ദുവാദത്തിന്റെ കടുത്ത വിമർശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ്സിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഒരു പ്രത്യയശാസ്ത്രം മാത്രം അടിച്ചേല്‍പിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നെന്നും രാഹുൽ പറഞ്ഞു.

ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങൾ തടയണം, ദൗത്യസേനകൾ രൂപീകരിക്കണമെന്ന് സുപ്രീം കോടതിഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങൾ തടയണം, ദൗത്യസേനകൾ രൂപീകരിക്കണമെന്ന് സുപ്രീം കോടതി

rahul

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുല്‍ ഗാന്ധി ഈ അവസരത്തിൽ കടുത്ത വിമർശനം ഉന്നയിച്ചു. വിദഗ്ധനായ ഒരു ഹിന്ദുത്വ രാഷ്ട്രീയക്കാരനാണ് മോദി. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ മര്‍ദ്ദിച്ചും, ആക്രമിച്ചും സമ്മര്‍ദ്ദിലാക്കാനാണ് ശ്രമം.ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലൂടെ ഒരു സ്വതന്ത്ര ശബ്ദമാണ് നിലച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്ര സ്വഭാവമുള്ള ശക്തികള്‍ക്കെതിരെ പോരാടിവന്ന ഒരു മാധ്യമപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ചതായും കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ അറിയിച്ചു.

ബിജെപിക്കെതിരെ ശബ്ദിക്കുന്നവരെ നശിപ്പിക്കുന്നു

ബിജെപിക്കെതിരെ ശബ്ദിക്കുന്നവരെ നശിപ്പിക്കുന്നു

ബിജെപിയും ആർഎസ്എസും തങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്നവരെ കൊന്നെടുക്കുകയാണ് ചെയ്യുന്നത്. അതിനെരു ഉദഹരണമാണ് ഗൗരി ലങ്കേഷിന്റെ മരണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളിൾ ഒരു പ്രത്യേയ ശാസ്ത്രം അടിച്ചോൽപ്പിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

 സ്വതന്ത്ര ശബ്ദം നിലച്ചു

സ്വതന്ത്ര ശബ്ദം നിലച്ചു

തീവ്രഹിന്ദുനവാദത്തിന്റെ കടുത്ത വിമർശകയായിരുന്നു ഗൗരി ലങ്കേഷ്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലൂടെ ഒരു സ്വതന്ത്ര ശബ്ദമാണ് നിലച്ചതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

കുറ്റാക്കാർ ഉടനടി നിയമത്തിനു മുന്നിൽ

കുറ്റാക്കാർ ഉടനടി നിയമത്തിനു മുന്നിൽ

മുതിർന്ന മാധ്യമപ്രവർത്തകയും തീവ്ര ഹിന്ദുവാദത്തിന്റെ കടുത്ത വിമർശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമക്കി. കേസന്വേഷിക്കാൻ പ്രത്യേക സംഘത്തിനെ നിയോഗിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

 സിബിഐ അന്വേഷണം

സിബിഐ അന്വേഷണം


ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകവുംമായി ബന്ധപ്പെട്ട
മുഴുവന്‍ സംഭവങ്ങളും സിസിടിവി ക്യാമറയില്‍ പതി‍ഞ്ഞിട്ടുണ്ടെന്നും ക്യാമറയിലെ ദൃശ്യങ്ങളും ഫോണും പരിശോധിച്ചാല്‍ തെളിവുകള്‍ ലഭിക്കുമെന്നും ഇത് ഉപയോഗിച്ച് ഉടന്‍ കുറ്റവാളികളെ കണ്ടെത്താമെന്നും ഇന്ദ്രജിത് ചൂണ്ടിക്കാണിക്കുന്നു.

 സിസിടിവി ദൃശ്യങ്ങൾ

സിസിടിവി ദൃശ്യങ്ങൾ

ഗൗരി ലങ്കേഷിന്‍റെ വീട്ടില്‍ ഗേറ്റിന് സമീപത്തും വാതിലിന് സമീപത്തുമായി രണ്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വെളിച്ചമുണ്ടായിരുന്നില്ലെങ്കില്‍പ്പോലും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുമെന്നും ഇന്ദ്രജിത് പറയുന്നു. എന്നാല്‍ ക്യാമറയുട ഹാര്‍‍ഡ് ഡിസ്ക് തുറക്കേണ്ടത് തന്‍റെയോ സഹോദരന്‍റെയോ സാന്നിധ്യത്തില്‍ ആയിരിക്ക​ണമെന്നും അദ്ദേഹം അപേക്ഷിക്കുന്നുണ്ട്.

വധഭീഷണി

വധഭീഷണി

ബിജെപി സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്ലൂടെ തന്റെ അഭിപ്രായം വെട്ടി തുറന്നു പറഞ്ഞിരുന്ന ഒരു വ്യക്തിയായിരുന്നു ഗൗരി ലങ്കേഷ്. അതിൽ തന്നെ പലതവണയായി വധഭീഷണി ഉയർന്നിരുന്നു. കല്‍ബുര്‍ഗിയുടെ വധത്തില്‍ ശക്തമായി പ്രതികരിച്ചിരുന്ന തനിക്കെതിരെ വധഭീഷണി ഉള്ളതായി അവര്‍ തന്നെ പല ഘട്ടങ്ങളിലും വക്തമാക്കിയിട്ടുണ്ടായിരുന്നു.

English summary
Congress president Sonia Gandhi and party vice president Rahul Gandhi expressed shock and distress on Wednesday over the killing of Kannada journalist activist Gauri Lankesh, saying anybody who speaks against the ideology of the BJP-RSS is “pressured, beaten, attacked and even killed”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X