Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘികൾക്ക് മറുപടി.. ക്രിസ്ത്യാനികളെ തുറിച്ച് നോക്കിയാൽ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് സിദ്ദു

അമൃത്സര്‍: സംഘപരിവാറുകാരുടെ പ്രിയപ്പെട്ട ഇരകള്‍ എന്നും മുസ്ലീം മതവിശ്വാസികളായിരുന്നു. ബീഫിന്റെ പേരിലും ലൗ ജിഹാദ് എന്ന പേരിലും മുസ്ലീംങ്ങള്‍ വേട്ടയാടപ്പെടുന്നു. ഇപ്പോള്‍ ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെയും തിരിഞ്ഞിരിക്കുകയാണ് തീവ്രഹിന്ദു വിഭാഗങ്ങള്‍. ഉത്തര്‍ പ്രദേശില്‍ ക്രിസ്ത്യന്‍ മനേജ്‌മെന്റിന് കീഴീലുള്ള സ്‌കൂളുകള്‍ ഇനി മുതല്‍ ക്രിസ്തുമസ് ആഘോഷിക്കരുതെന്ന് ഹിന്ദുതീവ്രവാദ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച് ഭീഷണി മുഴക്കിയിരുന്നു. ഈ ഭീഷണിക്ക് മറുപടിയുമായി എത്തിയിരിക്കുന്നത് മുൻ ക്രിക്കറ്റ് താരവും പഞ്ചാബിലെ കോണ്‍ഗ്രസ്സ് മന്ത്രിയുമായ നവ്‌ജോത് സിംഗ് സിദ്ദു ആണ്. പഞ്ചാബിലെ ക്രിസ്ത്യാനികളെ ആരെങ്കിലും തുറിച്ച് നോക്കിയാല്‍ അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് സിദ്ദു പറഞ്ഞു.

siddu

അമൃതസറില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സിദ്ദു വിവാദ പ്രസ്താവന നടത്തിയത്. നേരത്തെ കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മധ്യപ്രദേശിലെ ബിജെപി നേതാവ് സമാന ഭീഷണി മുഴക്കിയിരുന്നു. ആര്‍എസ്എസുകാരെ ലക്ഷ്യമിടുന്ന സിപിഎംകാരുടെ വീട്ടില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കും എന്നായിരുന്നു ഭീഷണി. നേരത്തെ ബിജെപിക്കാരനായിരുന്ന സിദ്ദു 2016 നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കോണ്‍ഗ്രസ് കൂടാരത്തിലെത്തിയത്. ക്രിസ്തുമസ് ആഘോഷം തടയാന്‍ ആരെയും അനുവദിക്കില്ലെന്നും എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്യമുള്ള നാടാണ് പഞ്ചാബെന്നും വ്യക്തമാക്കി. മതത്തിന്റേ പേരില്‍ സംസ്ഥാനത്തെ കലുഷിതമാക്കാന്‍ ആരെയും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും സിദ്ദു പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+