കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണോ തോക്കെടുക്കുന്നത് അവരെ കൊല്ലുക തന്നെ ചെയ്യും; കശ്മീരില്‍ നിലപാട് വ്യക്തമാക്കി സൈന്യം

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അക്രമികള്‍ക്കെതിരെ നിലപാട് മയപ്പെടുത്തില്ലെന്ന് സൈന്യം. കശ്മീരില്‍ ആരാണോ തോക്കെടുക്കുന്നത് അവര്‍ പൂര്‍ണ്ണമായും കീഴടങ്ങാത്ത പക്ഷം അവരെ കൊല്ലുക തന്നെ ചെയ്യുമെന്ന് സൈനിക മേധാവികള്‍ വ്യക്തമാക്കുന്നു.

പുല്‍വാമയില്‍ നാല്‍പ്പതിലേറെ ജവാന്‍മാരുടെ ജീവന്‍നഷ്ടപ്പെട്ട ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്മാരായ ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചതിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സൈനിക മേധാവികള്‍.

armyahs

കശ്മീര്‍ താഴ്വരയില്‍നിന്ന് ജയ്ഷെ മുഹമ്മദ് നേതൃത്വത്തെ പൂര്‍ണ്ണമായും തുടച്ചുനീക്കി. ഭീകര സംഘടനയുടെ നേതൃത്വത്തെ നിരീക്ഷിച്ചു വരികയാണ്. പുല്‍വാമ ചാവേറാക്രമണം കഴിഞ്ഞ് 100 മണിക്കൂറിനുള്ളിലാണ് സൈനിക നീക്കം ലക്ഷ്യം കണ്ടതെന്നും ഇന്ത്യന്‍ കരസേന ചിനാര്‍ കോപ്സ് കമാന്‍ഡര്‍ കന്‍വല്‍ ജീത് സിങ് ധില്ലന്‍ വ്യക്തമാക്കി.

ആയുധമെടുക്കുന്ന മക്കളോടു കീഴടങ്ങാന്‍ അമ്മമാര്‍ നിര്‍ദ്ദേശിക്കണം. കശ്മീരില്‍ തോക്കെടുക്കുന്ന ആരെങ്കിലും കീഴടങ്ങിയില്ലെങ്കില്‍ അവരെ വകവരുത്തും. സൈന്യത്തിന്‍റെ ഭാഗത്തുനിന്ന് ഇനിയൊരു ദയയും ഉണ്ടാകില്ലെന്നും സൈനിക മേധാവികള്‍ വ്യക്തമാക്കി.

ഭീകരര്‍ക്കെതിരെ നടത്തിയ സൈനിക നീക്കത്തിനിടെ നാല് സൈനികരും ഒരു കശ്മീര്‍ പോലീസ് കോണ്‍സറ്റബിളും വീരമൃത്യ വരിച്ചു. മേജര്‍ വിഭൂതി ശങ്കര്‍ ദോണ്ടിയാല്‍, ശിപായി ഹരി സിങ്, ഹവില്‍ദാര്‍ ഷിയോ റാം, ശിപായി അജയ് കുമാര്‍, പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ റാഷിദ് കലസ് എന്നിവരാണ് വീരമൃത്യ വരിച്ചത്.

English summary
"Anyone Who Picks Up A Gun In Kashmir Will Be Eliminated": Army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X