കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രവിശങ്കറിന് ജയിലില്‍ പോകേണ്ടി വരുമോ? അഞ്ച് കോടി അടയ്ക്കാന്‍ നാലാഴ്ചത്തെ സമയം മാത്രം

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ജയിലില്‍ പോകേണ്ടി വന്നാലും പിഴയടയ്ക്കില്ലെന്ന് പറഞ്ഞ ശ്രീ ശ്രീ രവിശങ്കര്‍ ഇപ്പോള്‍ പറയുന്നത് കൈയ്യില്‍ നയാ പൈസയില്ലെന്നാണ്. അഞ്ച് കോടി രൂപ പിഴ രവിശങ്കറിന് വെറും കപ്പലണ്ടി മാത്രമാണെന്ന് ശരദ് യാദവ് പരിഹസിച്ചപ്പോള്‍ തനിക്ക് സമയം അനുവദിക്കണമെന്നാണ് രവിശങ്കര്‍ പറഞ്ഞത്. യമുന നദി നികത്തിയ സംഭവത്തില്‍ അഞ്ച് കോടി രൂപയാണ് രവിശങ്കറിന് പിഴയടയ്‌ക്കേണ്ടത്.

കൂടുതല്‍ സമയം ആവശ്യപ്പെട്ട രവിശങ്കറിന് നാലാഴ്ച്ചത്തെ സമയമാണ് ആര്‍ട്ട് ഓഫ് ലിവിങ് ഹരിത ട്രൈബ്യൂണല്‍ നല്‍കിയത്. പരിസ്ഥിതിക്ക് നാശം വരുന്ന പരിപാടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദം കൂടാതെ സംഘടിപ്പിച്ചതിനാണ് പിഴ ചുമത്തിയത്. ഇതിനിടയില്‍ രവിശങ്കറിന്റെ പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് പരാതി നല്‍കുകയുമുണ്ടായി.

sri-sri-ravi-shankar

ഈ സാഹചര്യത്തിലാണ് രവിശങ്കര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട്് അഞ്ച് കോടി അടയ്ക്കാന്‍ സാധിക്കില്ലെന്നാണ് രവിശങ്കര്‍ പറയുന്നത്. പണമില്ലാത്തതു കൊണ്ടാണ് പിഴയടയ്ക്കില്ലെന്ന് പറഞ്ഞതെന്ന് രവിശങ്കര്‍ പറയുകയുണ്ടായി. അല്ലാതെ തന്റെ വാക്കുകള്‍ വളച്ചൊടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജയിലില്‍ പോകേണ്ടി വന്നാലും പിഴ അടയ്ക്കില്ലെന്ന് രവിശങ്കര്‍ പറഞ്ഞിട്ടുണ്ടോയെന്ന് ട്രൈബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിങിനോട് ചോദിക്കുകയും ചെയ്തു. ട്രൈബ്യൂണല്‍ വിധിയില്‍ അതൃപ്തിയുണ്ട്. സത്യം ജയിക്കുമെന്നും രവിശങ്കര്‍ പറയുകയുണ്ടായി. 37000 കലാകാരന്മാര്‍ പങ്കെടുക്കുന്ന കള്‍ച്ചറല്‍ ഒളിബിക്‌സാണിത്, ട്രൈബ്യൂണല്‍ പറയുന്നത് പോലെ മരങ്ങള്‍ വെട്ടി നശിപ്പിട്ടില്ല, ചെറിയ ഒരു പ്രദേശം മാത്രമായിരുന്നു പരിപാടി നടത്തുന്നതിന് ആവശ്യപ്പെട്ടതെന്നും രവിശങ്കര്‍ പറയുന്നു.

English summary
A day after the National Green Tribunal (NGT) granted an extension to the Art of Living (AOL) Foundation to pay a fine of Rs 5 crore by March 11 for organising the World Culture Festival, the foundation has said that 'it needs four weeks to pay the fine.'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X