കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് പുതിയ ഭാരവാഹികള്‍: എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷന്‍, ടോം വടക്കന്‍ ദേശീയ വക്താവ്

Google Oneindia Malayalam News

ദില്ലി: ബിജെപി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് 23 പുതിയ പാര്‍ട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്. 12 ഉപാധ്യക്ഷന്മാരും എട്ട് ജനറല്‍ സെക്രട്ടറിമാരും പട്ടികയിലുണ്ട്.അതേസമയം, മുതിര്‍ന്ന നേതാക്കളായ രാം മാധവ്, മുരളീധര്‍ റാവു, അനില്‍ ജയിന്‍ എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി.

ദേശീയ വക്താക്കള്‍

ദേശീയ വക്താക്കള്‍

രാജീവ് ചന്ദ്രശേഖറും ടോം വടക്കനും ദേശീയ വക്താക്കളുടെ ചുമതല നല്‍കി. യുവമോര്‍ച്ച അധ്യക്ഷനായി തേജസ്വീ സൂര്യയെ തിരഞ്ഞെടുത്തു. പൂനം മഹാജന് പകരമാണ് തേജസ്വി സൂര്യ യുവമോര്‍ച്ച അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയാണ് ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ചു പണി നടത്തിയിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കള്‍

മുതിര്‍ന്ന നേതാക്കള്‍

അതേസമയം, കേരളത്തില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ പുതിയ ഭാരവാഹി പട്ടികയില്‍ ഇടം ലഭിച്ചില്ല. സംസ്ഥാനത്ത് നിന്ന് ശോഭ സുരേന്ദ്രനെ ദേശീയ നേതൃത്വ പട്ടികയില്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നേതൃത്വം തഴഞ്ഞു. കൃഷ്ണദാസ് പക്ഷത്തിനും പുനസംഘനയില്‍ ഇടം ലഭിച്ചില്ല.

Recommended Video

cmsvideo
അബ്ദുള്ളക്കുട്ടിയുടെ ആപ്പീസ് പൂട്ടി | Protestors Dismissed Abdullakutty | Oneindia Malayalam
മൂന്ന് നേതാക്കള്‍ പുറത്ത്

മൂന്ന് നേതാക്കള്‍ പുറത്ത്

അതേസമയം പാര്‍ട്ടിയിലെ മുതിർന്ന നേതാക്കളായ രാം മാധവ്, മുരളീധര്‍ റാവു, അനില്‍ ജയിന്‍ എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. മുന്‍ കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. മൂന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജയെ ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു.

'ബീഹാറിലെ റോബിന്‍ ഹുഡ്'; രണ്ടാം തവണയും സ്വയം വിരമിച്ചു; ഒടുവില്‍ നിതീഷ് കുമാറിനൊപ്പം ജെഡിയുവില്‍'ബീഹാറിലെ റോബിന്‍ ഹുഡ്'; രണ്ടാം തവണയും സ്വയം വിരമിച്ചു; ഒടുവില്‍ നിതീഷ് കുമാറിനൊപ്പം ജെഡിയുവില്‍

ബെംഗളൂരു മയക്കുമരുന്ന് കേസ്: പ്രതികൾക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു,ഇറക്കിയത് ഹവാല പണമെന്ന് സൂചനബെംഗളൂരു മയക്കുമരുന്ന് കേസ്: പ്രതികൾക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു,ഇറക്കിയത് ഹവാല പണമെന്ന് സൂചന

ജോൺസൺ& ജോൺസന്റെ കോവിഡ് വാക്സിൻ രോഗികളിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നുവെന്ന് പഠനം: മൂന്നാംഘട്ടം ഉടൻജോൺസൺ& ജോൺസന്റെ കോവിഡ് വാക്സിൻ രോഗികളിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നുവെന്ന് പഠനം: മൂന്നാംഘട്ടം ഉടൻ

English summary
AP Abdullakutty Appoint as National Vice President of bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X