കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീംകളും രാമനുമായി തര്‍ക്കമില്ല കമ്മ്യൂണിസ്റ്റുകാരേ, അയോധ്യ ക്ഷേത്ര നിർമ്മാണത്തിൽ അബ്ദുളളക്കുട്ടി

Google Oneindia Malayalam News

കണ്ണൂർ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ പ്രതികരണവുമായി ബിജെപി നേതാവ് എ പി അബ്ദുളളക്കുട്ടി. ഫേസ്ബുക്ക് വീഡിയോയിൽ ആണ് അബ്ദുളളക്കുട്ടിയുടെ പ്രതികരണം. മാപ്പിള രാമായണം പാടിയ അബ്ദുളളക്കുട്ടി സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചു.

ക്ഷേത്ര നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പറയുന്നത് കേരളത്തിലെ കുറച്ച് മുസ്ലീം തീവ്രവാദികളുടെ കയ്യടി വാങ്ങാന്‍ വേണ്ടിയാകും എന്ന് അബ്ദുളളക്കുട്ടി കുറ്റപ്പെടുത്തി. മുസ്ലീംകളും രാമനും തമ്മില്‍ തര്‍ക്കമില്ലെന്ന് കമ്മ്യൂണിസ്റ്റുകാര്‍ മനസ്സിലാക്കണമെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.

ഒരു പ്രാര്‍ത്ഥന മനസ്സിലുണ്ട്

ഒരു പ്രാര്‍ത്ഥന മനസ്സിലുണ്ട്

അബ്ദുളളക്കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ: '' 2020 ആഗസ്റ്റ് 5 ഒരു ചരിത്ര മുഹൂര്‍ത്തമാണ്. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പണി തുടങ്ങുകയാണ്. ഒരു പ്രാര്‍ത്ഥന മനസ്സിലുണ്ട്. ഇത് ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാകണേ എന്ന്. മുസ്ലീംകളുടെ പരിശുദ്ധ മെക്ക പോലെ, ക്രൈസ്തവരുടെ വത്തിക്കാന്‍ പോല, ജെറുസലേം പോലെ. ഉറപ്പായും ഇത് ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാകും.

ചടങ്ങ് ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കും

ചടങ്ങ് ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കും

കാരണം ഭാരതത്തില്‍ മാത്രമല്ല. ലോകത്തിന്റെ പല ഭാഗത്തും രാമഭക്തരുണ്ട്. ഇന്തോനേഷ്യയിലും ബര്‍മയിലും നേപ്പാളിലും തായ്‌ലന്‍ഡിലും സിംഗപ്പൂരിലും ശ്രീലങ്കയിലും പാകിസ്താനില്‍ പോലും രാമഭക്തരുണ്ട്. ആ മഹത്തായ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കും. എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് കാണാം.

മുസ്ലീം തീവ്രവാദികളുടെ കയ്യടി വാങ്ങാന്‍

മുസ്ലീം തീവ്രവാദികളുടെ കയ്യടി വാങ്ങാന്‍

അതിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതികരിച്ചിരിക്കുകയാണ്. ദൂരദര്‍ശനില്‍ കാണിക്കരുതെന്നാണ് ബിനോയ് വിശ്വം പറയുന്നത്. കേരളത്തിലെ കുറച്ച് മുസ്ലീം തീവ്രവാദികളുടെ കയ്യടി വാങ്ങാന്‍ വേണ്ടിയാകും പറഞ്ഞത്. പക്ഷേ നിങ്ങള്‍ക്ക് തെറ്റി. നിങ്ങള്‍ ചരിത്രപരമായ വിഡ്ഢിത്തമാണ് ചെയ്തിരിക്കുന്നത്. ദേശീയ ധാരയില്‍ നിന്ന് നിങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെടും.

Recommended Video

cmsvideo
Ayodhya Verdict Was Right ? | Oneindia Malayalam
രാമനും മലയാളക്കരയും തമ്മിലുളള ബന്ധം

രാമനും മലയാളക്കരയും തമ്മിലുളള ബന്ധം

ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റ് കൊടുത്തത് പോലെ, ഇന്ത്യ-ചൈന യുദ്ധ സമയത്ത് ചൈനയുടെ പക്ഷം ചേര്‍ന്നത് പോലെ, കമ്പ്യൂട്ടറിനെ എതിര്‍ത്തത് പോലെ ദൂരദര്‍ശന്‍ പ്രക്ഷേപണവും എതിര്‍ക്കുന്നു. അത് പറയാനല്ല താന്‍ വീഡിയോയില്‍ വന്നത്. ശ്രീരാമക്ഷേത്രം ഉയരുന്ന സന്ദര്‍ഭത്തില്‍ രാമനും മലയാളക്കരയും തമ്മിലുളള ബന്ധം സൂചിപ്പിക്കാനാണ്.

രാമ-രാവണ യുദ്ധ കഥകള്‍

രാമ-രാവണ യുദ്ധ കഥകള്‍

വടക്കന്‍ മലബാറിലെ മുസ്ലീംകള്‍ക്കിടയില്‍ ഒരു രാമായണം ഉണ്ടായിരുന്നു. മാപ്പിള രാമായണം. രാമായണം മുഴുവന്‍ ഉമ്മൂമ്മമാര്‍ കൊച്ചുകുട്ടികള്‍ക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ട്. ഇസ്ലാമിക ചരിത്രത്തിലെ ബദര്‍ കിസ്സ. രാമ-രാവണ യുദ്ധ കഥകള്‍ പറഞ്ഞ് കൊടുത്തതാണ് മലബാറിലെ മുസ്ലീംകളുടെ ചരിത്രം.

മുസ്ലീംകളും രാമനും തമ്മില്‍ തര്‍ക്കമില്ല

മുസ്ലീംകളും രാമനും തമ്മില്‍ തര്‍ക്കമില്ല

മുസ്ലീംകളും രാമനും തമ്മില്‍ തര്‍ക്കമില്ലെന്ന് കമ്മ്യൂണിസ്റ്റുകാര്‍ മനസ്സിലാക്കണം. അയോധ്യയിലെ ഫൈസാബാദിലെ മുസ്ലീംകളും ഹിന്ദുക്കളും തമ്മില്‍ ഒരിക്കലും അതിന്റെ പേരില്‍ തര്‍ക്കിച്ചിട്ടില്ല. മാപ്പിള രാമായണം ഹിന്ദു മുസ്ലീം ഐക്യത്തിന്റെ പ്രോജ്ജ്വലമായ പ്രതീകമാണ്. മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണ് എന്നും എപി അബ്ദുളളക്കുട്ടി പറഞ്ഞു.

English summary
AP Abdullakutty reacts to Bhoomi Poojan for Ram Temple at Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X