നരേന്ദ്ര മോദിയെ കണ്ട് എപി അബൂബക്കര്‍ മുസ്ല്യാര്‍; റമദാന്‍ സന്ദേശം കൈമാറി, ചര്‍ച്ച ചെയ്തത് ഇതാണ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എപി അബൂബക്കര്‍ മുസ്ല്യാര്‍ ചര്‍ച്ച നടത്തി. ന്യൂഡല്‍ഹിയില്‍ ആയിരുന്നു ചര്‍ച്ച. പ്രധാനമന്ത്രിക്ക് വിശുദ്ധ റമദാന്‍ സന്ദേശം കൈമാറിയെന്ന് അബൂബക്കര്‍ മുസ്ലാര്‍ അറിയിച്ചു. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ നടത്തിയ കേരള യാത്രയ്ക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി എന്നും എപി ഉസ്താദ് പറഞ്ഞു.
ജംഇയ്യത്തുല്‍ ഉലമയും മര്‍ക്കസും നടത്തുന്ന സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ആഗോളതലത്തില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തുന്ന ഇടപെടലുകള്‍ അടുത്തറിയുന്നുണ്ടെന്നും മോദി പ്രതികരിച്ചതായി ഉസ്താദ് പറഞ്ഞു. മോദിയുമായി നടത്തിയ ആശയ വിനിമയം സംബന്ധിച്ച് എപി ഉസ്താദ് ഫേസ്ബുക്കില്‍ വിശദമായി കുറിച്ചു.

എപി ഉസ്താദിന്റെ കുറിപ്പ് വായിക്കാം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തര്‍ദേശീയ സംഭവങ്ങളും ചര്‍ച്ചയായി. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തി. വിശുദ്ധ റമളാന്‍ സന്ദേശവും കൈമാറി.
ജംഇയ്യത്തുല്‍ ഉലമയുടെയും മര്‍കസിന്റെയും നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും ആഗോള തലത്തില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്ന ഇടപെടലുകളും അടുത്തറിയുന്നുണ്ടെന്നും അവ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പങ്കുവെച്ചു.
എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികക്കും മാനവ വികസനത്തിനും നല്‍കേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖ്ഫ്-എസ് ഐ ആര്‍ ആശങ്കകള്‍, പുരാതന മസ്ജിദുകളും ഇസ്ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കല്‍, മൗലാനാ ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് ഉള്‍പ്പെടയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം, ബറേലി സംഭവത്തില്‍ ഉള്‍പ്പെടെ നിരപരാധികള്‍ക്ക് ലഭ്യമാവേണ്ട നീതി, മുബാറക്പൂര്‍ ജാമിഅ അശ്‌റഫിയ്യ മുതല്‍ ഉത്തരേന്ത്യയിലെ ഇസ്ലാമിക് സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുക, സൗത്തിന്ത്യയിലെ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിന്‍ സര്‍വീസ്, അലിഗഢ് സര്‍വകലാശാല മലപ്പുറം സെന്റര്‍ വികസനം, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗവുമായി കേന്ദ്രസര്‍ക്കാര്‍ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍ സംസാരവിഷയമായി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ് വൈ എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.












Click it and Unblock the Notifications