കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്ര പ്രദേശിന് മൂന്ന് തലസ്ഥാനങ്ങള്‍; മന്ത്രിസഭ അനുമതി നല്‍കി, നിയമസഭയില്‍ വോട്ടെടുപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
AP Cabinet Approves Three Capitals: Amaravati, Vizag, Kurnool | Oneindia Malayalam

ഹൈദരാബാദ്: ആന്ധ്ര പ്രദേശ് സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങള്‍. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അനുമതി നല്‍കി. അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍ എന്നിവയാണ് തലസ്ഥാനങ്ങളാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് സ്ഥലങ്ങള്‍ക്കും പ്രത്യേക ആസ്ഥാനങ്ങല്‍ ഒരുക്കും.

Ys

നിയമനിര്‍മാണ സഭ അമരാവതിയില്‍ ആയിരിക്കും. സെക്രട്ടേറിയറ്റ് വിശാഖപ്പടണത്തും ഹൈക്കോടതി കര്‍ണൂലിലും ആയിരിക്കും. മന്ത്രിസഭയുടെ തീരുമാനം ഇന്ന് നിയമസഭ ചര്‍ച്ച ചെയ്യും. വോട്ടെടുപ്പില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അമരാവതി തലസ്ഥാനമാക്കണമെന്നാണ് പ്രതിപക്ഷമായ ടിഡിപിയുടെ ആവശ്യം.

ടിഡിപി നേതൃത്വം നല്‍കിയ കഴിഞ്ഞ സര്‍ക്കാരാണ് അമരാവതി തലസ്ഥാനമാക്കാന്‍ തീരുമാനിച്ചത്. 2000 ഏക്കര്‍ മേഖലയില്‍ ഏറ്റെടുത്ത് തലസ്ഥാന വികസനത്തിന് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇവിടെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ അടുപ്പക്കാര്‍ സ്ഥലം സ്വന്തമാക്കിയെന്നും വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നുമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോപണം.

ലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റംലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റം

തുടര്‍ന്നാണ് ആന്ധ്രയിലെ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന് തലസ്ഥാനങ്ങള്‍ എന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. നിയമസഭയില്‍ വിഷയം ചര്‍ച്ച ചെയ്യവെ പുറത്ത് പ്രതിഷേധം ശക്തമാണ്. കര്‍ശന സുരക്ഷയാണ് എല്ലായിടത്തും. 800 ടിഡിപി നേതാക്കളെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. 175 അംഗ നിയമസഭയില്‍ 151 അംഗങ്ങളാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിനുള്ളത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ തീരുമാനം സഭയില്‍ പാസാകുമെന്ന് ഉറപ്പാണ്. എന്നാല്‍ കൗണ്‍സിലില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ല.

അവിഭക്ത ആന്ധ്രയുടെ തലസ്ഥാനം ഹൈദരാബാദ് ആയിരുന്നു. വിഭജന ശേഷം ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. തുടര്‍ന്നാണ് ആന്ധ്രയ്ക്ക് പ്രത്യേക തലസ്ഥാനം കണ്ടെത്താന്‍ നീക്കം തുടങ്ങിയത്.

English summary
AP Cabinet Approves Three Capitals: Amaravati, Vizag, Kurnool
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X