Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചു മാസം കൊണ്ട് മുഖ്യമന്ത്രിയുടെ മകന്റെ ആസ്തി 14.5 കോടിയില്‍ നിന്ന് 330 കോടിയായി!

2016 ഒക്ടോബറില്‍ നാര ലോകേഷിന്റെ ആസ്തി 14.5 കോടി രൂപയായിരുന്നു.

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ നാര ലോകേഷിന്റെ ആസ്തിയില്‍ വന്‍ വര്‍ദ്ധന. അദ്ദേഹത്തിന്റെ ആസ്തിയില്‍ അഞ്ചു മാസം കൊണ്ട് 23 മടങ്ങിന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. എംഎല്‍സി തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

2016 ഒക്ടോബറില്‍ നാര ലോകേഷിന്റെ ആസ്തി 14.5 കോടി രൂപയായിരുന്നു. എന്നാല്‍ അഞ്ചു മാസത്തിന് ശേഷം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 330 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 330 കോടിയില്‍ 273 കോടിയും കുടുംബ ബിസിനസ് സ്ഥാപനമായ ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരികളില്‍ നിന്നുള്ളതാണ്.

ചന്ദ്രബാബു നായിഡുവിന്റെ മകന്‍...

ചന്ദ്രബാബു നായിഡുവിന്റെ മകന്‍...

തെലുങ്കുദേശം പാര്‍ട്ടിയുടെ നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ മകനാണ് 34കാരനായ നാര ലോകേഷ്. സ്റ്റാന്‍ഫോര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ നാര ലോകേഷ് കുടുംബ ബിസിനസ് സംരഭമായ ഹെറിറ്റേജ് ഫുഡ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. 2013ല്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ യൂത്ത് വിംഗിലൂടെയാണ് നാര ലോകേഷ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്.

5 മാസത്തിന് ശേഷം 330 കോടി...

5 മാസത്തിന് ശേഷം 330 കോടി...

2016 ഒക്ടോബറില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നാര ലോകേഷിന്റെ ആസ്തി 14.5 കോടി രൂപയായിരുന്നു. എന്നാല്‍ അഞ്ച് മാസത്തിന് ശേഷം നല്‍കിയ പുതിയ സത്യവാങ്മൂലത്തിലാണ് ആസ്തി 330 കോടി രൂപയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

23 മടങ്ങ് വര്‍ദ്ധിച്ചു...

23 മടങ്ങ് വര്‍ദ്ധിച്ചു...

അഞ്ച് മാസത്തിനിടെ നാര ലോകേഷിന്റെ ആസ്തി 23 മടങ്ങാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 336 കോടിയില്‍ 273 കോടി രൂപയും കുടുംബ ബിസിനസായ ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരികളില്‍ നിന്നാണ്. 38 കോടി രൂപയുടെ സ്വത്തുക്കള്‍ പാരമ്പര്യമായി ലഭിച്ച ലോകേഷിന് 6.27 കോടി രൂപയുടെ വായ്പ ബാധ്യതയുമുണ്ട്.

ഭാര്യയുടെ സ്വത്തിലും വര്‍ദ്ധന...

ഭാര്യയുടെ സ്വത്തിലും വര്‍ദ്ധന...

2016ലെ കണക്കുകള്‍ പ്രകാരം ഹെറിറ്റേജ് ഫുഡ്‌സിലെ നാര ലോകേഷിന്റെ ഓഹരി മൂല്യം 2.52 കോടി രൂപ മാത്രമായിരുന്നു. നവംബറില്‍ ഹെറിറ്റേജ് ഫുഡ്‌സ് തങ്ങളുടെ റീട്ടെയില്‍ ശൃംഖല ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിന് വിറ്റു. ഇതിനെ തുടര്‍ന്നാണ് ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരി മൂല്യം കുതിച്ചുയര്‍ന്നത്. നാര ലോകേഷിന്റെ ഭാര്യ ബ്രാഹ്മിണിയുടെ സ്വത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2016ല്‍ അവരുടെ ആസ്തി 5.38 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 28 കോടി രൂപയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+