കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് പ്രതിസന്ധി; ജനങ്ങള്‍ക്ക് സൗജന്യ മൊബൈല്‍ ഫോണ്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചന

ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ നോട്ടുകളില്ലാത്ത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാര്‍ കറന്‍സി നോട്ട് നിരോധിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ക്ക് സൗജന്യമായി മൊബൈല്‍ ഫോണ്‍ നല്‍കാന്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ആലോചന. ആന്ധ്രാ പ്രദേശ് സര്‍ക്കാരും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരും വിജയവാഡയില്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ നോട്ടുകളില്ലാത്ത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ഇതിനായി മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യാനാണ് ആലോചന. ദരിദ്രരായ ഭൂരിഭാഗം പേര്‍ക്കും മൊബൈല്‍ ഫോണ്‍ ഇല്ല. അവര്‍ക്കായി മൊബൈല്‍ ഫോണ്‍ സൗജന്യമായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

smartphone

സംസ്ഥാനത്തെ നോട്ടുക്ഷാമം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് യോഗത്തില്‍ ആര്‍ബിഐ ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി. നവംബര്‍ 28ന് മുന്‍പായി 3,000 കോടി രൂപകൂടി സംസ്ഥാനത്തെ ബാങ്കുകളില്‍ വിതരണം ചെയ്യും. അതോടെ നോട്ടുക്ഷാമം ഒരു പരിധിവരെ പരിഹരിക്കപ്പെടുമന്നാണ് കരുതപ്പെടുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാങ്കുകളുടെയും എടിഎമ്മുകളുടെയും പ്രവര്‍ത്തനം നിരീക്ഷിച്ചുവരികയാണെന്നും ആര്‍ബിഐ ഓഫീഷ്യലുകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.


English summary
AP govt to distribute free mobiles for cashless transactions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X