കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; ആന്ധ്രാ പ്രദേശില്‍ സീറ്റുകള്‍ തൂത്തുവാരി വൈഎസ്ആര്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

അമരാവതി: ആന്ധ്രാപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ബഹുഭൂരിപക്ഷം സീറ്റുകളിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 18 റവന്യൂ ഡിവിഷനുകളിലായി 2,723 പഞ്ചായത്തുകളിലെ 20,157 വാർഡുകളിലേക്ക് ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. 81.42 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്.

ഇതുവരെ പുറത്ത് വന്ന ഫലം പ്രകാരം വൈഎസ്ആര്‍ കോണ്‍ഗ്രസ് 2,319 സീറ്റുകൾ നേടിയിട്ടുണ്ട്. തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) - 44, ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി), സഖ്യകക്ഷികൾ - 31, മറ്റുള്ളവർ - 56 സീറ്റുകൾ എന്നിങ്ങനെയാണ് കണക്ക്. പഞ്ചായത്ത് രാജ് വകുപ്പിന്റെ കണക്കനുസരിച്ച്, ആദ്യ ഘട്ടത്തിൽ 3,249 പഞ്ചായത്ത് സർപഞ്ചുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാല്‍, 525 പേർ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതിനാലും നെല്ലൂർ ജില്ലയിലെ ഒരു ഗ്രാമത്തിന് നാമനിർദ്ദേശം സമർപ്പിച്ചിട്ടില്ലാത്തതിനാലും 2,723 പഞ്ചായത്തുകളിലാണ് വോട്ടെടുപ്പ് നന്നടത്.

-jagan-mohan

പാർലമെന്റ് ബജറ്റ് സമ്മേളനം- ചിത്രങ്ങൾ കാണാം

7,506 പേർ സർപഞ്ച് സ്ഥാനത്തേക്കും 43,601 പേർ വാർഡ് മെമ്പര്‍ സ്ഥാനത്തേക്കുമാണ് മത്സരിച്ചത്. അനകപ്പള്ളി, പാലകോണ്ട, ശ്രീകാകുളം, നന്ദിയാൽ, കർനൂൾ, കദിരി, തെക്കലി, കാക്കിനട, വിജയവാഡ, തെനാലി, ഓങ്കോൾ, കവാലി, പെഡാപുരം, നരസപപുരം, ജമാപപുരം ചിറ്റൂർ റവന്യൂ ഡിവിഷനുകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. അനകപ്പള്ളി റവന്യൂ ഡിവിഷനിലെ 12 മണ്ഡലങ്ങളിലെ 44 സ്ഥാനാർത്ഥികളാണ് സർപഞ്ച് തസ്തികകളിലേക്ക് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

English summary
ap Local elections; YSR Congress sweeps seats in Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X