കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ സുരക്ഷ: ആന്ധ്രാ മോഡല്‍ നിയമം ആവശ്യമെങ്കില്‍ കേരളത്തിലും നടപ്പിലാക്കുമെന്ന് മന്ത്രി

Google Oneindia Malayalam News

കോഴിക്കോട്: സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിനായി ആവശ്യമെങ്കില്‍ ആന്ധ്രാ മോഡല്‍ നിയമം കേരളത്തിലും നടപ്പിലാക്കുമെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ. ആന്ധ്രയില്‍ കൊണ്ടുവന്ന പുതിയ നിയമത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ആധാര്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; മുംബൈയില്‍ 'ബംഗ്ലാദേശ്' യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതിആധാര്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; മുംബൈയില്‍ 'ബംഗ്ലാദേശ്' യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിനായി നിലവില്‍ കേരളത്തില്‍ നിയമത്തിന്‍റെ അഭാവം ഇല്ല. ഈ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലാണ് നീതിപീഠങ്ങള്‍ക്ക് അടക്കം വീഴ്ച സംഭവിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങള്‍ തന്നെ ഏറ്റവും നന്നായിട്ട് നടപ്പിലാക്കാന്‍ തയ്യാറായാല്‍ കുറേകാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shylaja

സ്ത്രീകള്‍ക്കെതിരായ അക്രമം തടയനാനുള്ള 'ദിശ' നിയമത്തിന് ആന്ധ്രപ്രദേശ് മന്ത്രി സഭ അംഗികാരം നല്‍കിയത് കഴിഞ്ഞ ദിവസമായിരുന്നു. ബലാത്സംഗകേസുകളില്‍ 21 ദിവസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കുന്നതാണ് നിയമം. ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടറെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പുതിയ നിയമനിര്‍മ്മാണം.

വിജയ് ദിവസ് 1971: 93000 പാക് സൈനികര്‍ ഇന്ത്യന്‍ സേനക്ക് മുന്നില്‍ കീടങ്ങിയ മഹാ വിജയംവിജയ് ദിവസ് 1971: 93000 പാക് സൈനികര്‍ ഇന്ത്യന്‍ സേനക്ക് മുന്നില്‍ കീടങ്ങിയ മഹാ വിജയം

കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ സ്മരണയ്ക്കായി ആന്ധ്രാപ്രദേശ് ദിശ ആക്ട് ക്രിമിനല്‍ ലോ (എപി ഭേതഗതി) ആക്ടി എന്നാണ് പുതിയ നിയമത്തിന് പേര് നല്‍കിയിരിക്കുന്നത്. ബലാത്സംഗക്കേസുകളിലെ അന്വേഷണം ഒരാഴ്ചക്കുളളിലും വിചാരണ രണ്ടാഴ്ചക്കുളളിലും വധശിക്ഷ വിധിച്ചാല്‍ മൂന്നാഴ്ച്ചക്കുള്ളിലും നടപ്പാക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

English summary
ap model law will be implemented in state if needed says kk shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X