Get Updates
Get notified of breaking news, exclusive insights, and must-see stories!

19കാരിയെ കൊലപ്പെടുത്തിയ യുവാക്കളില്‍ ഒരാളെ നാട്ടുകാര്‍ തല്ലികൊന്നു

അമരാവതി: പത്തൊമ്പത്കാരിയെ കൊലപ്പെടുത്തിയ രണ്ട് യുവാക്കളെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അമരാവതിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കൊലപാതകത്തിന് കാരണക്കാരായ ശ്രീസായ്, പവന്‍ കുമാര്‍ എന്നിവരെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്തത്.

മര്‍ദ്ദനത്തില്‍ ശ്രീസായ് ആണ് മരിച്ചത്. ഗുണ്ടൂര്‍ അടാവുല്‍ദീവി സ്വദേശിനിയായ എസ്‌കെ ജാസ്മിനെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ജാസ്മിന്‍ വീട്ടില്‍ ഒറ്റയ്ക്കിരിക്കുന്ന സമയത്ത് ശ്രീസായിയും പവനും ചേര്‍ന്ന് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച ജാസ്മിന്റെ കഴുത്തില്‍ ഇരുവരും ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തുകയും ചെയ്തു.

Andhra Pradesh

കൊലക്ക് ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം ഫാനില്‍ കെട്ടി തൂക്കി. തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി അയല്‍ക്കാരെ വിളിച്ച് പറഞ്ഞു. ഇഷ്ടമില്ലാത്ത കല്ല്യാണത്തിന് നിര്‍ബന്ധിച്ചതിനാലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയതതെന്ന് യുവാക്കള്‍ പറഞ്ഞ് പരത്തുകയായിരുന്നു.

എന്നാല്‍ മൃതദേഹത്തിലുണ്ടായ മുറിവുകളില്‍ സംശയം തോന്നിയ നാട്ടുകാര്‍ യുവാക്കളെ മരത്തില്‍ കെട്ടി തൂക്കി മര്‍ദ്ദിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് ഉടന്‍ തന്നെ യുവാക്കളെ നാട്ടുകാരില്‍ നിന്ന് മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീസായ് മരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+