കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമത്തിന്റെ സംസ്‌കാരം, വിയോജിക്കുന്നവരെ ഇല്ലാതാക്കുന്നു, അനുരാഗ് കശ്യപിനെ പിന്തുണച്ച് പ്രമുഖര്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ച് വരികയാണെന്ന് സൂചിപ്പിച്ച് കൊല്‍ക്കത്തയിലെ സിനിമാ മേഖലയിലെ പ്രമുഖര്‍. അടുത്തിടെ പ്രമുഖ സംവിധായകനായ അനുരാഗ് കശ്യപ് ഭീഷണികളെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രമുഖര്‍. രാജ്യത്ത് അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും സംസ്‌കാരം വര്‍ധിച്ച് വരികയാണെന്ന് 28 പ്രമുഖര്‍ കുറ്റപ്പെടുത്തി. അപര്‍ണ സെന്‍, പരംമ്പ്ര ചതോപധ്യായ തുടങ്ങിയവര്‍ ഈ വിഷയത്തില്‍ തുറന്ന കത്തെഴുതിയിട്ടുണ്ട്.

1

സ്വതന്ത്രമായി സംസാരിക്കുന്നതാണ് ഒരു ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി. എന്നാല്‍ ഇന്ന് രാജ്യത്ത് ഭീഷണി നേരിടുന്ന പ്രമുഖരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിച്ചതിനാണ് ഇന്ന് അദ്ദേഹം ഭീഷണി നേരിടുന്നതെന്ന് ഇവര്‍ കത്തില്‍ പറയുന്നു. സിറ്റിസണ്‍ സ്പീക്ക് ഇന്ത്യ എന്ന പേരിലാണ് കത്തയച്ചത്. അക്രമത്തിന്റെ സംസ്‌കാരം രാജ്യത്തെ ചിന്നിചിതറിക്കുകയാണെന്ന് ഇവര്‍ പറയുന്നു.

നമ്മുടെ രാജ്യത്തിന്റെ എല്ലാ മൂല്യങ്ങളും എതിരഭിപ്രായങ്ങളെ ഇല്ലാതാക്കുന്നതിലൂടെ തകര്‍ക്കപ്പെടുകയാണ്. ചര്‍ച്ച ചെയ്യുകയും എതിര്‍പ്പറിയിക്കുകയും ചെയ്യുകയെന്നത് അത്തരമൊരു മൂല്യമാണെന്ന് പ്രമുഖര്‍ പറയുന്നു. നേരത്തെ രാജ്യത്തെ പ്രമുഖര്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയിച്ചിരുന്നു. ജയ് ശ്രീറാം മുഴക്കിയുള്ള ആള്‍ക്കൂട്ട കൊലപാതം ഇന്ത്യയില്‍ വര്‍ധിച്ച് വരികയാണെന്നായിരുന്നു ഇവര്‍ കത്തില്‍ പറഞ്ഞിരുന്നത്. കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

നേരത്തെ അനുരാഗ് കശ്യപ് കടുത്ത ഭാഷയില്‍ ഇത്തരം അസഹിഷ്ണുതയെ കുറിച്ച് പറഞ്ഞിരുന്നു. ഭയം മനസ്സിലുള്ളപ്പോള്‍ സംസാരിക്കാനാവില്ലെന്നായിരുന്നു കശ്യപ് ട്വിറ്ററില്‍ നിന്ന് വിടവാങ്ങി കൊണ്ട് പറഞ്ഞത്. നിങ്ങളുടെ മാതാപിതാക്കളും, മകളും ഭീഷണി നേരിടുുമ്പോള്‍ സംസാരിക്കേണ്ടെന്ന് നിങ്ങള്‍ക്ക് തോന്നാം. പ്രത്യേകിച്ച് കാരണമൊന്നും ഇതിനില്ല. ഗുണ്ടകള്‍ രാജ്യം ഭരിക്കും. ഗുണ്ടായിസം പുതിയ ജീവിത രീതിയാവും. പുതിയ ഇന്ത്യയിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നായിരുന്നു കശ്യപിന്റെ അവസാന ട്വീറ്റ്.

പാര്‍ലമെന്റേറിനായത് കൊണ്ട് കേസ് വഴിമാറില്ല.... ചിംദബരം അഴിമതിയുടെ സംഘത്തലവനെന്ന് കോടതിപാര്‍ലമെന്റേറിനായത് കൊണ്ട് കേസ് വഴിമാറില്ല.... ചിംദബരം അഴിമതിയുടെ സംഘത്തലവനെന്ന് കോടതി

English summary
aparna sen 27 others speak against culture of violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X