മുലായത്തിന്റെ മരുമകൾ കോടീശ്വരി !!! ലംബോർഗിനി സ്വന്തം; കൊട്ടാര സമാനമായ വീടും..തീരുന്നില്ല...
23 കോടിയുടെ സ്വത്തുണ്ടെന്ന് അപർണ നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്തി
തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം അവസാനഘട്ടത്തിലാണ്. ഇത് വരെ ലഭിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ അടിസ്ഥാനത്തില്‍ മുലായംസിംഗിന്‌റെ മരുമകളും കന്‌റോണ്‍മെന്‌റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ അപര്‍ണ യാദവ് ആണ് ഏറ്റവും വലിയ കോടീശ്വരി.

അപര്‍ണയുടെ പേരില്‍ 22.95 കോടിരൂപയുടെ സ്വത്ത് ഉണ്ടെന്നാണ് നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അഞ്ചര കോടി രൂപയുടെ ലംബോര്‍ഗിനി കാറും ഇതില്‍പ്പെടും. 3.27 കോടിരൂപയുടെ ബാങ്ക് ബാലന്‍സും മറ്റ് നിക്ഷേപങ്ങലും തനിക്ക് ഭര്‍ത്താവ് പ്രതീക് യാദവിനും ഉണ്ടെന്നും അപര്‍ണ വെളിപ്പെടുത്തി. 12.5 കോടിയുടെ ഭൂസ്വത്ത് ഉണ്ട്. ഭര്‍ത്താവിന്‌റെ പേരില്‍ മാത്രം 20 കോടിയുടെ സ്വത്ത് ഉണ്ട്.

8 കോടി രൂപയുടെ ബാധ്യതയും അപര്‍ണയ്ക്ക് ഉണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. അപര്‍ണയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ റീത്ത ബഹുഗുണ ജോഷിയ്ക്ക് 2.11 കോടിയുടെ സ്വത്ത് ഉണ്ട്.
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സമര്‍പ്പിച്ചിരുന്നതിനേക്കാള്‍ റീത്തയുടെ സ്വത്ത് വര്‍ധിച്ചിട്ടുണ്ട്. അന്ന് 1.92 കോടിയായിരുന്ന സമ്പാദ്യം. രാഷ്ട്രീയ പ്രവര്‍ത്തനം അത്ര നഷ്ടമല്ലെന്നാണ് ഈ കണക്കുകള്‍സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications