കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക യുപിയില്‍ ട്രെന്‍ഡ്‌സെറ്ററാവും.... മഹാസഖ്യത്തിന് മുന്നറിയിപ്പുമായി മുലായത്തിന്റെ മരുമകള്‍

Google Oneindia Malayalam News

Recommended Video

cmsvideo
രാഷ്ട്രീയ എതിരാളികൾ പോലും പ്രിയങ്കയെ പുകഴ്ത്തുന്നു | #PriyankaGandhi | Oneindia Malayalam

ലഖ്‌നൗ: പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിന്റെ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. അവരുടെ വരവ് സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ തലത്തിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. പ്രിയങ്കയുടെ വരവിനെ സ്വാഗതം ചെയ്തിരിക്കുകയാണ് മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ്. യുപിയിലെ രാഷ്ട്രീയ സമവാക്യം പ്രിയങ്ക മാറ്റിമറിക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കിയിട്ടുണ്ട്.

അതേസമയം അഖിലേഷ് യാദവിന് മുന്നറിയിപ്പും അപര്‍ണ നല്‍കിയിട്ടുണ്ട്. മഹാസഖ്യം വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങളെന്നും അപര്‍ണ പറയുന്നു. നിലവില്‍ സമാജ് വാദി പാര്‍ട്ടിയുടെ കൂടെയാണെങ്കിലും അപര്‍ണ ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണെന്ന് വ്യക്തമാണ്. മുലായത്തിന് വേണ്ടി അവരാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ യുപി രാഷ്ട്രീയം പ്രിയങ്കയുടെ വരവോടെ കൂടുതല്‍ കുഴഞ്ഞു മറിയുകയാണ്.

അപര്‍ണ പറഞ്ഞതിങ്ങനെ...

അപര്‍ണ പറഞ്ഞതിങ്ങനെ...

പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന്റെ സാധ്യതകളെ വാനോളം ഉയര്‍ത്തിയിരിക്കുകയാണെന്ന് അപര്‍ണ പറയുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ ശക്തയായ ഒരു നേതാവിനായി കാത്തിരിക്കുകയായിരുന്നു. അത് പ്രിയങ്കയിലൂടെ അവര്‍ നേടിയെന്നും അപര്‍ണ പറയുന്നു. പ്രിയങ്കയുടെ വരവിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. യുപിയില്‍ പോരാട്ടം പുതിയ തലത്തിലേക്ക് പോയെന്നും, കൂടുതല്‍ സീറ്റുകള്‍ ആര് നേടുമെന്ന് പറയാനാവാത്ത അവസ്ഥയാണെന്നും അപര്‍ണ പറഞ്ഞു.

അഖിലേഷിന് പിഴച്ചു

അഖിലേഷിന് പിഴച്ചു

അഖിലേഷ് യാദവ് മികച്ച നേതാവാണ്. പക്ഷേ അദ്ദേഹത്തിന് 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പിഴവാണ് സംഭവിച്ചത്. കോണ്‍ഗ്രസിന്റെ പിന്നണി രാഷ്ട്രീയത്തില്‍ പ്രിയങ്ക ഏറ്റവും സജീവമായ സമയത്ത് അവരെ രാഷ്ട്രീയത്തിലിറക്കാന്‍ അഖിലേഷ് രാഹുലിനെ നിര്‍ബന്ധിക്കണമായിരുന്നു. പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഭരണം കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി ചേര്‍ന്നായിരിക്കുമെന്നും അപര്‍ണ പറയുന്നു.

അനുഭവിച്ചറിഞ്ഞ നേതാവ്

അനുഭവിച്ചറിഞ്ഞ നേതാവ്

പ്രിയങ്ക എങ്ങനെയൊക്കെ ജനങ്ങളെ സ്വാധീനിക്കുമെന്ന് തനിക്കറിയാം. പലതവണ നേരിട്ട് കണ്ടിട്ടുണ്ട്. ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അവതരിപ്പിച്ചപ്പോള്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ താനും പങ്കെടുത്തിരുന്നു. പ്രിയങ്കയുടെ അന്നത്തെ പ്രകടനം രാഷ്ട്രീയ പക്വത കാണിക്കുന്നതാണ്. ആ സമയത്ത് കോണ്‍ഗ്രസ് അവരെ ഉയര്‍ത്തി കൊണ്ടുവന്നിരുന്നെങ്കില്‍ ഇന്ന് കോണ്‍ഗ്രസ് ഏറ്റവും വലിയ ശക്തിയായി മാറുമായിരുന്നു. പ്രതിപക്ഷ നിരയിലെ എല്ലാ പാര്‍ട്ടികളും അവര്‍ക്കൊപ്പം നില്‍ക്കുമായിരുന്നെന്നും അപര്‍ണ പറഞ്ഞു.

പ്രതിപക്ഷത്തിന് മുന്നറിയിപ്പ്

പ്രതിപക്ഷത്തിന് മുന്നറിയിപ്പ്

സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തമ്മിലുള്ള സഖ്യം മികച്ചതാണ്. പക്ഷേ യുപിയില്‍ ട്രെന്‍ഡ് സെറ്ററാവാന്‍ പോകുന്നത് പ്രിയങ്കയാണ്. അവരെ വിലകുറച്ച് കണ്ടാല്‍ അഖിലേഷിനും മായാവതിക്കും വലിയ തിരിച്ചടിയുണ്ടാവും. ബിജെപി വോട്ടുബാങ്ക് പ്രിയങ്കയുടെ വരവോടെ തകരും, ബിഎസ്പിയുടെയും എസ്പിയുടെയും നല്ലൊരു ശതമാനം വോട്ടര്‍മാരും അവരെ പിന്തുണയ്ക്കുന്നുണ്ട്. കോണ്‍ഗ്രസിനെ നേരിടുന്നതില്‍ പുതിയ തന്ത്രമൊരുക്കാന്‍ എസ്പി തയ്യാറാവേണ്ടി വരുമെന്നും അപര്‍ണ ഓര്‍മിപ്പിച്ചു.

മുലായത്തിന്റെ പിന്തുണ

മുലായത്തിന്റെ പിന്തുണ

മുലായം സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് അപര്‍ണയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്. അഖിലേഷുമായി ഇരുവരും അകലം പാലിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. അപര്‍ണ യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അദ്ദേഹം നേരില്‍ കണ്ട് അഭിനന്ദനമറിയിച്ചിരുന്നു. നരേന്ദ്ര മോദിയെയും അവര്‍ അഭിനന്ദിച്ചിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെയും ഇവര്‍ പിന്തുണച്ചിരുന്നു. ഇതെല്ലാം മുലായത്തിന്റെ അനുവാദത്തോടെയായിരുന്നു. മുലായത്തിന്റെ പ്രചാരണം നയിക്കുന്നതും അപര്‍ണയാണ്.

പ്രിയങ്കയുടെ സ്വാധീനം

പ്രിയങ്കയുടെ സ്വാധീനം

പ്രവര്‍ത്തകര്‍ക്കിടയില്‍ സൂപ്പര്‍ ഹീറോ ഇമേജാണ് പ്രിയങ്കയ്ക്കുള്ളതെന്ന് അപര്‍ണ പറയുന്നു. ദളിത്, ന്യൂനപക്ഷ വോട്ടുകള്‍ പോലും അവരുടെ വ്യക്തിത്വത്തില്‍ തല്‍പരരാണ്. ഇത് എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടുബാങ്കുകളാണ്. എസ്പിയുടെ പല പ്രവര്‍ത്തകരും കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ചിലര്‍ യാതൊരു തരത്തിലും പ്രവര്‍ത്തിക്കുന്നില്ല. പലസ്ഥലത്തും എസ്പിയുടെയും ബിഎസ്പിയുടെയും പ്രവര്‍ത്തകര്‍ തമ്മിലടിക്കുകയാണ്. ഇത് തുടരുകയാണെങ്കില്‍ പല സീറ്റുകളും ഇരുപാര്‍ട്ടികള്‍ക്കും നഷ്ടമാകും

നേട്ടം കോണ്‍ഗ്രസിന്

നേട്ടം കോണ്‍ഗ്രസിന്

കോണ്‍ഗ്രസിന് വന്‍ നേട്ടമാണ് ഉണ്ടാവുകയെന്ന് അപര്‍ണ സൂചിപ്പിക്കുന്നു. എസ്പി വിമതന്‍ ശിവ്പാല്‍ യാദവിന് പിന്തുണയും അറിയിച്ചിട്ടുണ്ട് ഇവര്‍. ശിവപാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് ഒപ്പമാകും. മുലായത്തിന്റെ പിന്തുണയും ശിവപാലിനുണ്ട്. എസ്പിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ചോരാന്‍ ഇത് കാരണമാകും. പ്രതിപക്ഷത്തിന്റെ പിളര്‍പ്പ് കോണ്‍ഗ്രസിന് നേട്ടമാകുമെന്ന് ഇതിലൂടെ വ്യക്തമാണ്. അതേസമയം പ്രിയങ്കയുടെ വരവ് ഇതിനെല്ലാം വഴിയൊരുക്കും. എസ്പിയിലെ മുതിര്‍ന്ന നേതാക്കളും ബിജെപിയിലെ ചില നേതാക്കളും പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്.

സുരേഷ് റെയ്‌ന കാറപകടത്തില്‍ മരിച്ചെന്ന് പ്രചാരണം.... ഒടുവില്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെസുരേഷ് റെയ്‌ന കാറപകടത്തില്‍ മരിച്ചെന്ന് പ്രചാരണം.... ഒടുവില്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെ

ബിഹാറില്‍ കോണ്‍ഗ്രസിന് മൂന്നാം നഷ്ടം; ഒന്ന് ലാഭം... രണ്ടെണ്ണം കൊത്തിയത് ജെഡിയു, ഒന്ന് എല്‍ജെപിബിഹാറില്‍ കോണ്‍ഗ്രസിന് മൂന്നാം നഷ്ടം; ഒന്ന് ലാഭം... രണ്ടെണ്ണം കൊത്തിയത് ജെഡിയു, ഒന്ന് എല്‍ജെപി

English summary
aparna yadav praises priyanka cautions akhilesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X